KeralaLatest NewsNews

മഞ്ജുവിനൊപ്പം ചുവടുവെച്ച താരപുത്രിയെ തിരഞ്ഞ് സോഷ്യല്‍മീഡിയ

കോളേജ് വിദ്യാര്‍ഥിനികള്‍ക്കൊപ്പം ചുവടുവെക്കുന്ന മഞ്ജു വാര്യരുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. കോളേജ് യൂണിയന്‍ ഉദ്ഘാടനത്തിന് വിശിഷ്ടാതിഥിയായി എത്തിയതായിരുന്നു മഞ്ജു. ചുരിദാറില്‍ അതിസുന്ദരിയായാണ് മഞ്ജു എത്തിയത്. തേവര എസ് എച്ച് കോളജിലെ വിദ്യാര്‍ഥിനികള്‍ മഞ്ജുവിന്റെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യാന്‍ ആരംഭിച്ചു. ഇതിനിടയില്‍ മഞ്ജുവിനെയും വിദ്യാര്‍ഥികള്‍ വേദിയിലേക്ക് ക്ഷണിച്ചു. അവരുടെ നിര്‍ബന്ധപ്രകാരം വേദിയില്‍ നൃത്തം ചെയ്ത മഞ്ജുവിനെ നിറഞ്ഞ കൈയടികളോടെയും ആര്‍പ്പുവിളികളോടെയുമാണ് വിദ്യാര്‍ഥികള്‍ അഭിനന്ദിച്ചത്.

വേദിയില്‍ മഞ്ജുവിനൊപ്പം ചുവടുവെച്ചവരില്‍ ഒരാള്‍ നടി ബിന്ദു പണിക്കരുടെ മകള്‍ അരുന്ധതിയാണ്. വിഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ഇത് അരുന്ധതിയാണെന്ന് പലരും തിരിച്ചറിഞ്ഞ്. നൃത്തം ചെയ്ത ശേഷം മഞ്ജു അരുന്ധതിയെ കെട്ടിപ്പിടിക്കുന്നത് വീഡിയോയില്‍ കാണാം. അമ്മ ബിന്ദു പണിക്കര്‍ക്കൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പവും അരുന്ധതി ചെയ്തിട്ടുള്ള ടിക് ടോക് വീഡിയോകള്‍ വൈറലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button