KeralaLatest NewsNewsOman

നോർക്കയുടെ ഇടപെടൽ: വർക്കല സ്വദേശി ഒൻപതുവർഷത്തെ ജയിൽ ജീവിതത്തിന് ശേഷം നാട്ടിലേയ്ക്ക്

തിരുവനന്തപുരം•ഒമ്പത് വർഷമായി ഒമാൻ ജയിലിൽ കഴിഞ്ഞിരുന്ന പ്രവാസി മലയാളിയെ നോർക്കയുടെ ഇടപെടലിലൂടെ നാട്ടിലെത്തിക്കും. വർക്കല മേൽ വെട്ടൂർ അമ്മൻനട കുന്നിൽ വീട്ടിൽ ഷിജു ഭുവനചന്ദ്രൻ (39) ആണ് ഒമാനിലെ ജയിൽജിവിതത്തിന് ശേഷം ചൊവ്വാഴ്ച നാട്ടിലെത്തുന്നത്. പ്രായമായ അച്ഛനും അമ്മയും ഭാര്യ ദീപയും ഷിജുവിന്റെ വരവും കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ലോക കേരളസഭയിലെ ഒമാനിലെ അംഗമായ തയ്യിൽ ഹബീബാണ് ഷിജുവിനെ നാട്ടിലെത്തിക്കുന്നതിന് നിമിത്തമായത്. ഷിജുവിന്റെ സഹോദരൻ ഷിബു നോർക്ക റൂട്ട്‌സിന് നൽകിയ നിവേദനത്തെ തുടർന്നാണ് അദ്ദേഹത്തെ ഒമാനിൽ നിന്നും നാട്ടിലെത്തിക്കാനുള്ള അവസരമൊരുക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button