Latest NewsLife Style

ആര്‍ത്തവത്തിന് തൊട്ടുമുന്‍പ് വയറുവേദന ഭയക്കണം ; ആ വേദന ഇതിന്റെ ലക്ഷണങ്ങള്‍

ആര്‍ത്തവം ഒരു സ്ത്രീയുടെ ആരോഗ്യത്തെ സൂചിപ്പിക്കുന്നതാണ്. എന്നാല്‍ നിങ്ങള്‍ ആരോഗ്യവതിയല്ല എന്നുണ്ടെങ്കില്‍ ആര്‍ത്തവത്തിന് മുന്‍പ് ശരീരം പല വിധത്തിലുള്ള ലക്ഷണങ്ങളും കാണിക്കുന്നുണ്ട്. ഇത് എന്താണെന്ന് ഒരു പക്ഷേ ആര്‍ത്തവ ഇടവേളകളില്‍ നമ്മളില്‍ പലരും ശ്രദ്ധിച്ച് കാണില്ല. ആര്‍ത്തവ വേദനയെന്ന് കരുതി പലരും ഇത് അവഗണിക്കുകയാണ് ചെയ്യുന്നതും. എന്നാല്‍ ആര്‍ത്തവത്തിന് തൊട്ടുമുന്‍പായി ഇടക്കിടെ വരുന്ന വയറു വേദന നിസ്സാരമല്ല. കാരണം അത് നിങ്ങളില്‍ അല്‍പം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത് എന്നതിന്റെ ലക്ഷണമാണ്.

ആര്‍ത്തവ സമയത്തെ വയറു വേദന എല്ലാ സ്ത്രീകളും അനുഭവിക്കുന്നതാണ്. എന്നാല്‍ അതിന്റെ കാഠിന്യം അല്‍പം കൂടുമ്‌ബോഴാണ് പലപ്പോഴും ഇത് നിങ്ങളുടെ അനാരോഗ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്, ഗര്‍ഭകാലത്തെ വയറു വേദന ഒരു സ്വാഭാവിക പ്രക്രിയയായി മാറുമ്‌ബോള്‍ അല്‍പം ശ്രദ്ധയോടെയും ഗൗരവത്തോടെയും കാണേണ്ട ഒന്നാണ് എന്തുകൊണ്ടും ആര്‍ത്തവത്തിന് മുന്‍പുണ്ടാവുന്ന വയറു വേദന. എന്താണ് ഇതിന്റെ ഭയക്കേണ്ട കാരണങ്ങള്‍ എന്ന് നോക്കാം.

ആര്‍ത്തവത്തിന് തൊട്ടു മുന്‍പ് നിങ്ങളില്‍ വയറു വേദന ഉണ്ടാവുന്നുണ്ടോ? അല്ലെങ്കില്‍ ആര്‍ത്തവം ഇല്ലാതിരിക്കുന്ന സമയങ്ങളില്‍ ഇത്തരത്തിലുള്ള വയറു വേദന ഉണ്ടാവുന്നുണ്ടോ? എങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ആര്‍ത്തവത്തിന് മുന്‍പുണ്ടാവുന്ന വയറു വേദനകള്‍ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് അല്‍പം ഗുരുതരമായ പ്രതിസന്ധി ഉണ്ടാക്കുന്നതാണ് എന്ന കാര്യം തിരിച്ചറിയേണ്ടതാണ്. പല വിധത്തിലുള്ള അനാരോഗ്യകരമായ അവസ്ഥകളും ഇതിന്റെ പുറകേ ഉണ്ട് എന്ന കാര്യം ഓര്‍ക്കണം. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

എന്‍ഡോമെട്രിയോസിസ് അല്‍പം പ്രശ്‌നം പിടിച്ച അനാരോഗ്യകരമായ ഒരു സ്ഥിതി തന്നെയാണ്. സ്ത്രീകളുടെ ഗര്‍ഭപാത്രത്തിനെ ബാധിക്കുന്ന ഇത്തരം അവസ്ഥകളെ തുടക്കത്തില്‍ തന്നെ കണ്ടെത്തിയാല്‍ അത് വേദനയുടെ തീവ്രത കുറക്കുന്നതിന് സഹായിക്കുന്നുണ്ട്. ഗര്‍ഭപാത്രത്തിന് പുറത്ത് എന്‍ഡോമെട്രിയം കോശങ്ങള്‍ വളരുന്ന അവസ്ഥയെയാണ് എന്‍ഡോമെട്രിയോസിസ് എന്ന് പറയുന്നത്. ഇത് പലപ്പോഴും ഗര്‍ഭപാത്രത്തിന് പുറത്തല്ലാതെ ശരീരത്തിന്റെ ഏത് ഭാഗത്ത് വേണമെങ്കിലും കാണപ്പെടാവുന്നതാണ്. എന്നാല്‍ അണ്ഡാശയം, അണ്ഡവാഹിനിക്കുഴലുകള്‍, വയര്‍ എന്നിവയില്‍ ആണ് ഇത്തരം കോശങ്ങള്‍ വളരുന്നതെങ്കില്‍ അത് ആര്‍ത്തവമില്ലെങ്കില്‍ പോലും കഠിനമായ വയറു വേദന നിങ്ങള്‍ക്ക് നല്‍കുന്നുണ്ട്. അതുകൊണ്ട് ശ്രദ്ധിക്കുക.

ഗര്‍ഭധാരണത്തിന് പ്രശ്‌നം നേരിടുന്നവരില്‍ എന്‍ഡോമെട്രിയോസിസിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവരില്‍ ആര്‍ത്തവ സമയത്ത് അതിഭീകരമായ രക്തസ്രാവത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ എന്‍ഡോമെട്രിയോസിസ് ഒരിക്കലും ക്യാന്‍സറായി മാറുന്നില്ല എന്നുള്ളതാണ് മറ്റൊരു കാര്യം. ഇത്തരത്തിലുള്ള കോശങ്ങള്‍ മറ്റ് ഭാഗത്തേക്ക് പകരുന്നുമില്ല. ഇത് വേദനാജനകമാണെങ്കിലും മുകളില്‍ പറഞ്ഞതു പോലെ മറ്റുള്ള ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ല.

പെല്‍വിക് ഇന്‍ഫളമേറ്ററി ഡിസീസ് എന്ന് പറയുന്നത് പെല്‍വിക് ഏരിയയില്‍ ഉണ്ടാവുന്ന വീക്കമാണ്. ഇത് അണുബാധമൂലമാണ് സംഭവിക്കുന്നത്. സ്ത്രീകളില്‍ ഇതിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നത് പലപ്പോഴും ലൈംഗിക ബന്ധത്തിലൂടെയാണ്. വജൈനയില്‍ നിന്ന് ഗര്‍ഭപാത്രത്തിലേക്ക് എത്തുന്ന തരത്തിലാണ് വേദന കഠിനമാവുന്നത്. ഇതിന്റ ഭാഗമായി സ്ത്രീകളില്‍ ഇടക്കിടക്ക് വയറു വേദന ഉണ്ടാവുന്നു. അടിവയറ്റില്‍ അതികഠിനമായ വേദനയും നടുഭാഗത്ത് ഉരുവശത്തുമായി ഉണ്ടാവുന്ന വേദനയും ലൈംഗിക ബന്ധത്തിന് ശേഷം ഉണ്ടാവുന്ന രക്തസ്രാവവും എല്ലാം ഇത്തരം പ്രതിസന്ധികളുടെ ഫലമായാണ് ഉണ്ടാവുന്നത് എന്ന കാര്യം മനസ്സിലാക്കേണ്ടതാണ്.

ആര്‍ത്തവമല്ലെങ്കില്‍ പോലും സ്ത്രീകളെ തീരാവേദനയിലേക്ക് തള്ളിയിടുന്ന ഒന്നാണ് ഇന്‍ഫ്‌ളമേറ്ററി ബൗള്‍ ഡിസീസ്. ഈ അവസ്ഥയില്‍ പലപ്പോഴും അടിവയറ്റില്‍ അനുഭവപ്പെടുന്ന വേദന വളരെയധികം ശക്തമായിരിക്കും. ദഹന പ്രശ്‌നങ്ങളാണ് ഇതിന്റെ പ്രധാന കാരണം. മാനസിക സമ്മര്‍ദ്ദം, ഭക്ഷണം കഴിക്കാന്‍ മടി കാണിക്കുന്നത്, ഡയറ്റില്‍ കാണിക്കുന്ന പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഈ പ്രതിസന്ധിക്ക് പ്രധാന കാരണമാണ് എന്നതാണ് സത്യം. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് ആര്‍ത്തവമില്ലാത്ത സമയത്തും അതികഠിനമായി തന്നെ ഉണ്ടാവുന്നുണ്ട്.

സ്ത്രീകളുടെ അണ്ഡാശയത്തില്‍ ഉണ്ടാവുന്ന മുഴയാണ് മറ്റൊരു പ്രശ്‌നം. ഇതും ആര്‍ത്തവത്തെയാണ് ആദ്യം പിടികൂടുന്നത്. ക്രമമല്ലാത്ത ആര്‍ത്തവവും അടിവയറ്റില്‍ ഉണ്ടാവുന്ന അതികഠിനമായ വേദനയും ആണ് ആദ്യ ലക്ഷണം. ഇത് പുറമേ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുന്നില്ല. എന്നാല്‍ ആര്‍ത്തവം കൃത്യമല്ലാതിരിക്കുക, ശരീരത്തില്‍ അമിതവണ്ണം കാണപ്പെടുക, ഇടക്കിടെ ശക്തമായ അടിവയര്‍ വേദന, വയറു കൊളുത്തിപ്പിടിക്കുക എന്നുള്ളതെല്ലാം വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ എല്ലാം വളരെയധികം ശ്രദ്ധിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button