Latest NewsNewsIndia

കാറില്‍ ട്രക്കിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

വാഷിംഗ്ടണ്‍: കാറില്‍ ട്രക്കിടിച്ച് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. യുഎസിലെ ടെന്നസയില്‍ ആണ് സംഭവം. കാര്‍ യാത്രക്കാരായ ജൂഡി സ്റ്റാന്‍ലി(23), വൈഭവ് ഗോപി ഷെട്ടി(26) എന്നിവരാണ് മരിച്ചത്. രാത്രിയില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാറില്‍ ട്രെക്ക് വന്നിടിച്ചാണ് അപകടം. സൗത്ത് നാഷ് വില്ലെയില്‍ വച്ചാണ് ട്രക്ക് കാറിലിടിച്ചത്. ടെന്നസി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ അഗ്രിക്കള്‍ച്ചര്‍ കോളേജില്‍ ഫുഡ് സയന്‍സ് ബിരുദ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. അമിത വേഗതിയിലായിരുന്ന ട്രക്ക് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാറില്‍ വന്നിടിച്ചാണ് അപകടം. സംഭവത്തില്‍ ട്രക്കുടമ ഡേവിഡ് ടോറസിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. അപകട ശേഷം ഇയാള്‍ ട്രക്ക് നിര്‍ത്താതെ പോവുകയായിരുന്നു. എന്നാല്‍ പിന്നീട് പ്രതി പൊലീസില്‍ കീഴടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button