Latest NewsIndiaNews

കര്‍ണാടകയില്‍ ജെഡിഎസുമായി വീണ്ടും സഖ്യമുണ്ടാക്കാൻ തയ്യാർ : കോൺഗ്രസ്

ബെംഗളൂരു : കര്‍ണാടകയില്‍ ജെഡിഎസുമായി വീണ്ടും സഖ്യമുണ്ടാക്കാൻ തയ്യാറെന്നു എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ. ഉപതെരഞ്ഞെടുപ്പിന് ശേഷം സാഹചര്യം അനുകൂലമായാൽ തുടർചർച്ചകൾ നടത്തും. ഇരുപാര്‍ട്ടികളും തമ്മിലുള്ള ചെറിയ സൗന്ദര്യ പിണക്കങ്ങൾ കാര്യമാക്കുന്നില്ല. ബിജെപിയെ അകറ്റിനിർത്തുക മാത്രമാണ് ലക്ഷ്യമെന്നു വേണുഗോപാല്‍ പ്രമുഖ മലയാളം ചാനലിനോട് പറഞ്ഞു. കർണാടകത്തിൽ ഉപതെരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് ഭൂരിപക്ഷം നഷ്ടമായാൽ സർക്കാരുണ്ടാക്കുന്ന കാര്യത്തിൽ കോൺഗ്രസിലും ജെഡിഎസിലും ആശയക്കുഴപ്പം നിലനില്‍ക്കവെയാണ് വേണുഗോപാലിന്റെ പ്രതികരണം.

Also read : സഖ്യം ആഗ്രഹിച്ചിരുന്നില്ല എന്നാല്‍ ബിജെപിയുമായി നല്ല ബന്ധം : പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വ്യക്തിബന്ധം തുടരും : തുറന്നു പറഞ്ഞ് ശരദ് പവാര്‍

കർണാടകത്തിൽ 15 മണ്ഡലങ്ങളിൽ ഡിസംബർ അഞ്ചിനാണ് നിർണായകമായ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ആറ് സീറ്റിലെങ്കിലും ജയിച്ചാൽ മാത്രമേ യെദ്യൂരപ്പ സര്‍ക്കാരിന് ഭൂരിപക്ഷമ ലഭിക്കുകയുള്ളു. . അതില്ലായെങ്കില്‍ വീണ്ടും കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാർ കർണാടകയിൽ രൂപീകരിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

എന്നാൽ ജെഡിഎസുമായുള്ള സഖ്യത്തെ കോൺഗ്രസിലെ സിദ്ധരാമയ്യ വിഭാഗം എതിര്‍ക്കുന്നത് കോണ്‍ഗ്രസിനുള്ളില്‍ പ്രതിസന്ധിയുണ്ടാക്കുന്നു. എന്നാൽ ജെഡിഎസിനൊപ്പം സർക്കാരുണ്ടാക്കണമെന്ന നിലപാടാണ് ഡി കെ ശിവകുമാർ ഉൾപ്പെടെയുളളവർക്കുളളത്. നേരത്തെ മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ബിജെപിയെ പുറത്തുനിന്ന് പിന്തുണച്ചേക്കുമെന്ന സൂചന നല്‍കിയിരുന്നു. ഒരു വിഭാഗം ദൾ നേതാക്കളും ബിജെപി അനുകൂല നിലപാടിലാണ്. ഇതും പ്രതിസന്ധിക്ക് കാരണമാകുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button