Latest NewsIndiaNews

ശക്തമായ മഴ തുടരും : ആ​റ് ജി​ല്ലകളിൽ റെഡ് അ​ല​ർ​ട്ട് പ്രഖ്യാപിച്ചു

ചെന്നൈ : അ​ടു​ത്ത 24 മ​ണി​ക്കൂ​ർ കൂ​ടി ശക്തമായ മഴ ത​മി​ഴ്നാ​ട്ടി​ൽ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ആ​റ് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ള്ളൂ​ർ, വെ​ല്ലൂ​ർ, തി​രു​വ​ണ്ണാ​മ​ലൈ, തൂ​ത്തു​കു​ടി, രാ​മ​നാ​ഥ​പു​രം, തി​രു​നെ​ൽ​വേ​ലി എന്നീ ജില്ലകളിലാണ് ശക്തമായ മഴ പെയ്യുന്നത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 20 സെ​റ്റി മീ​റ്റി​റി​ല​ധി​കം മ​ഴ​ ഇ​വി​ടെ പെയ്തു. ചെ​ന്നൈ​യി​ൽ ഉ​ൾ​പ്പ​ടെ മ​ഴ​യു​ടെ തീ​വ്ര​ത കു​റ​ഞ്ഞി​ട്ടു​ണ്ട്. മ​ഴ​ക്കെ​ടു​തി​യി​ൽ മരിച്ചവരുടെ എണ്ണം 25 ആ​യി. ര​ണ്ടാ​യി​ര​ത്തോ​ളം കു​ടും​ബ​ങ്ങ​ളെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റി. പ​ക​ര്‍​ച്ച​വ്യാ​ധി​ക​ളെ തു​ട​ര്‍​ന്ന്​ മെ​ഡി​ക്ക​ല്‍ ക്യാമ്പുക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.​

താ​ഴ്​​ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. നി​ര​വ​ധി വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി. ഒട്ടേറെ ​ വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യും പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. വ്യാ​പ​ക കൃ​ഷി​നാ​ശ​മാണുണ്ടായത്.  സം​സ്ഥാ​ന​ത്തെ അ​ണ​ക്കെ​ട്ടു​ക​ളി​ലും ജ​ലാ​ശ​യ​ങ്ങ​ളി​ലും ജ​ല​നി​ര​പ്പ്​ ഉ​യ​​രു​ന്നു. പു​ഴ​ക​ള്‍ ക​ര​ക​വി​ഞ്ഞൊ​ഴു​കു​ന്നുവെന്നാണ് റിപ്പോർട്ട്. ​ വൃ​ക്ഷ​ങ്ങ​ളും പാ​റ​ക​ളും മ​ണ്ണും റെ​യി​ല്‍​പാ​ള​ത്തി​ലേ​ക്ക് ഇ​ടി​ഞ്ഞു​വീ​ണ്​ മേ​ട്ടു​പ്പാ​ള​യം-ഊ​ട്ടി പ​ര്‍​വ​ത ട്രെ​യി​ന്‍ സ​ര്‍​വി​സ്​ ര​ണ്ടു​ ദി​വ​സ​ത്തേ​ക്ക്​ റ​ദ്ദാ​ക്കി. അ​ണ്ണാ സ​ര്‍​വ​ക​ലാ​ശാ​ല ഉ​ള്‍​പ്പെ​ടെ വി​വി​ധ സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ പ​രീ​ക്ഷ​ക​ള്‍ മാറ്റിവെച്ചു.

Also read : ക​വ​ള​പ്പാ​റ പ്ര​കൃ​തി​ദു​ര​ന്ത​ത്തി​ലെ ഇ​ര​ക​ളോ​ടു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ സ​മീ​പ​നം മ​നു​ഷ്യ​ര​ഹി​ത​മാ​ണെ​ന്ന് കുമ്മനം

അതേസമയം അറബിക്കടലില്‍ രണ്ടാമത്തെ ന്യൂനമര്‍ദവും രൂപപ്പെട്ടതിനാൽ കേരളത്തില്‍ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അറബിക്കടലിന്റെ തെക്കു കിഴക്ക്, തെക്ക് പടിഞ്ഞാറ് ഭാഗത്താണ് ന്യൂനമര്‍ദങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്. ന്യൂനമര്‍ദങ്ങളുടെ ഫലമായി കേരള തീരത്ത് മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിന് സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ നാളെ വരെ മല്‍സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button