Latest NewsNewsIndia

സഫാരി പാര്‍ക്കില്‍ വാഹനത്തെ പിന്തുടര്‍ന്ന കടുവയില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യാത്രക്കാര്‍

വന്യജീവിസങ്കേതം സന്ദര്‍ശിക്കുന്നതിനിടെ യാത്രക്കാരെ പിന്തുടര്‍ന്ന് കടുവ. രാജസ്ഥാനിലെ വന്യജീവി സങ്കേതത്തിലെത്തിയ സന്ദര്‍ശക സംഘത്തെയാണ് കടുവ പിന്തുടര്‍ന്നത്. സവായ് മാധോപുരിലെ രണ്‍ഥാംഭോര്‍ ദേശീയ ഉദ്യാനത്തില്‍ ഞായറാഴ്ചയാണ് സംഭവം. ഉദ്യാനത്തില്‍ സന്ദര്‍ശനത്തിനെത്തിയ സംഘത്തിന് കടുവയെ കാണാനുള്ള സന്ദര്‍ഭം ലഭിച്ചു. കടുവയുടെ ഫോട്ടോ പകര്‍ത്തി സഫാരിക്കെത്തിയ വാഹനം നീങ്ങാന്‍ തുടങ്ങിപ്പോഴാണ് ഒന്നനങ്ങാതെ നിന്ന ശേഷം കടുവ വാഹനത്തെ പിന്തുടര്‍ന്ന് ഓടിയത്. വാഹനത്തിന് സമാന്തരമായി കടുവ നീങ്ങി. ഡ്രൈവര്‍ വേഗത വര്‍ധിപ്പിച്ചതോടെ കടുവയും സ്പീഡ് കൂട്ടി. ഡ്രൈവര്‍ ഉടനെ മറ്റൊരു നീക്കം നടത്തി. വാഹനം ഒന്ന് നിര്‍ത്തി പുറകിലേക്ക് ഓടിച്ചു. ഒന്നമ്പരന്ന കടുവ പിന്‍വാങ്ങുകയായിരുന്നു. വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button