KeralaLatest NewsNews

തലസ്ഥാനത്ത് മജിസ്ട്രേറ്റിനെ പൂട്ടിയിട്ട സംഭവം: സംസ്ഥാന ബാര്‍ അസോസിയേഷന്‍ യോഗം ഇന്ന്

കൊച്ചി: കൊച്ചിയില്‍ സംസ്ഥാന ബാര്‍ അസോസിയേഷന്‍ യോഗം ഇന്ന് നടക്കും. തിരുവനന്തപുരത്ത് മജിസ്ട്രേറ്റിനെ പൂട്ടിയിട്ടതിനെത്തുടര്‍ന്നു ജുഡീഷ്യല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയ സാഹചര്യത്തിലാണ് യോഗം. അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ പോലീസ് കേസെടുത്തതും യോഗത്തില്‍ ചര്‍ച്ചയാകും. മജിസ്ട്രേറ്റ് ദീപ മോഹന്റെ കോടതി ബഹിഷ്‌കരിക്കുന്നത് സംബന്ധിച്ചതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ അസോസിയേഷന്‍ ചര്‍ച്ച ചെയ്യും.

ALSO READ: സര്‍ക്കാര്‍ ഉത്തരവ് കാറ്റില്‍ പറത്തി താഴ്ന്ന തസ്തിക നിയമനം കുടുബശ്രി വഴിയും കെക്‌സോ വഴിയുമാക്കി സര്‍ക്കാര്‍: എംപ്ളോയ്‌മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ചെയ്ത ഏഴായിരത്തോളം ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടി

മജിസ്ട്രേറ്റിനെതിരായ ബഹിഷ്‌കരണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ബാര്‍ അസോസിയേഷന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിവിധ ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ഇതിന് ശേഷം അഞ്ചാം തീയതി വീണ്ടും ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button