KeralaLatest NewsNews

കോടിയേരി ബാലകൃഷ്‌ണൻ അവധി അപേക്ഷ നൽകിയെന്നും, പുതിയ താൽക്കാലിക സെക്രട്ടറിയെ നിശ്ചയിക്കുമെന്ന വാർത്ത : വിശദീകരണവുമായി സിപിഎം

തിരുവനന്തപുരം : അനാരോഗ്യത്തെത്തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവധി അവധി അപേക്ഷ നൽകിയെന്നും, പുതിയ താൽക്കാലിക സെക്രട്ടറിയെ നിശ്ചയിക്കുമെന്ന മാധ്യമവാർത്തകൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. മാധ്യമവാർത്തകൾ അടിസ്ഥാന രഹിതമാണെന്നു വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ചികിത്സക്ക് വേണ്ടി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പാർട്ടിക്ക് അവധി അപേക്ഷ നൽകിയെന്നും, പാർട്ടിക്ക് പുതിയ താൽക്കാലിക സെക്രട്ടറിയെ നിശ്ചയിക്കുമെന്നുമുള്ള മാധ്യമ വാർത്തകൾ അടിസ്ഥാന രഹിതമെന്നും ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി.

https://www.facebook.com/CPIMKerala/photos/a.594191384044068/2464119397051248/?type=3&__xts__%5B0%5D=68.ARDy2gQ_Wp4lq_HiGo_sBmvrXRPPsoLzZAwIIzhUxNMMzrxftYxfge3JCW2vVxaIb322fcRpTBpfxFarS21XOk8LNY7MH3qcfd0ri64KypMbcA58niLRueVfCEQpPLWl44j6bsajW4gLAWLuB6jZ2I5izBMDWqHgQ20sAQsuJyYcsXYK5AOiFqsNS6Z96e8Q4gflJI8RylTDp-z8dxemIgn_caTZ0W2TfEPik-G3lwsRebPNNvbKktv5-R0rW0-XQLm6ADCiOK_OVzYIxi1IqzGglOydI70uXJykaN6Y9Caca0EDRst1aLZNiXtSW83nxDlAKtW7YFWNel6nnfrCmRvDSQ&__tn__=-R

Also read : പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയില്‍ മന്ത്രി കെ.ടി ജലീലും വിദേശ പര്യടനത്തിന്

അവധിയുടെ സാഹചര്യം വിശദീകരിച്ച് പൊളിറ്റ് ബ്യൂറോയ്ക്ക് കോടിയേരി കത്തു നല്‍കിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. കഴിഞ്ഞ മാസമാണ് ചികിത്സയ്ക്കായി കോടിയേരി ബാലകൃഷ്ണന്‍ അമേരിക്കയിലെ ഹൂസ്റ്റണിലേക്കു പോയത്. നവംബര്‍ 21ന് തന്നെ മടങ്ങിവന്നെങ്കിലും അദ്ദേഹം ചുമതലയില്‍ തിരികെ പ്രവേശിച്ചിട്ടില്ല. ചികിത്സയ്ക്കു ശേഷം കോടിയേരി സംസ്ഥാന സെക്രട്ടറിയുടെ ഓഫിസില്‍ എത്തിയിട്ടില്ലെന്നു പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button