Latest NewsKeralaNews

വ്യാജ ഹെല്‍മെറ്റ് വില്‍പന സജീവം; രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനനഗരിയില്‍ വ്യാജ ഹെല്‍മെറ്റ് വില്‍പന നടത്തിയ ആന്ധ്രാപ്രദേശ് സ്വദേശികളായ രണ്ടുപേര്‍ പിടിയില്‍. തിരുവനന്തപുരം തൈക്കാട് നിന്നും പിടിയിലായ ഇവർ ഗുണനിലവാരമില്ലാത്ത ഹെല്‍മറ്റാണ് വിറ്റതെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിന്‍ സീറ്റിലുള്ളവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് വന്നതിനു പിന്നാലെ പലയിടത്തും വ്യജ ഹെൽമെറ്റുകളുടെ വിൽപ്പന നടക്കുന്നതായാണ് റിപ്പോർട്ട്. ഇത്തരത്തിൽ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രണ്ടുപേര്‍ പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button