Latest NewsIndiaNews

നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കും മു​മ്പ്  വെ​ടി​വ​യ്ക്കാ​ൻ പോ​കു​ക​യാ​ണെ​ങ്കി​ൽ കോ​ട​തി​ക​ളും നി​യ​മ​വും പോ​ലീ​സും എ​ന്തി​ന് : മേനക ഗാന്ധി

ന്യൂ ഡൽഹി : നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കും മു​മ്പ് അ​വ​രെ വെ​ടി​വ​യ്ക്കാ​ൻ പോ​കു​ക​യാ​ണെ​ങ്കി​ൽ കോ​ട​തി​ക​ളും നി​യ​മ​വും പോ​ലീ​സും എ​ന്തിനെന്നു ബി​ജെ​പി നേ​താ​വ് മേ​ന​ക ഗാ​ന്ധി. ഹൈ​ദ​രാ​ബാ​ദി​ൽ വെ​റ്റ​ന​റി ഡോ​ക്ട​റെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച ശേഷം തീ​വ​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളെ പോലീസ് വെടിവച്ച് കൊന്ന സംഭവത്തിലാണ് മേനക ഗാന്ധിയുടെ പ്രതികരണം. നി​ങ്ങ​ൾ​ക്ക് നി​യ​മം കൈ​യി​ലെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെന്നും ​പ്ര​തി​ക​ളെ എ​ന്തു​വ​ന്നാ​ലും കോ​ട​തി തൂ​ക്കി​ക്കൊ​ല്ലു​മാ​യി​രു​ന്നുവെന്നും മേനക ഗാന്ധി പറഞ്ഞു.

നീ​തി നി​ർ​വ​ഹ​ണ സം​വി​ധാ​ന​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്ക് വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടുവെന്നും, പോ​ലീ​സ് ന​ട​പ​ടി​യി​ൽ ജ​ന​ങ്ങ​ൾ കൈ​യ​ടി​ക്കു​ന്ന​ത് ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നുമായിരുന്നു സംഭവത്തെ കുറിച്ച് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ പ്രതികരിച്ചത്. സ്ത്രീ​ക​ൾ ക്രൂ​ര​മാ​യി ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ല്ല​പ്പെ​ടു​ന്നു. വ​ള​രെ വൈ​കി​യാ​ണ് ബ​ലാ​ത്സം​ഗ​ക്കേ​സു​ക​ൾ പുറത്തു വരുന്നത്. ഉ​ന്ന​വോ​യാ ഹൈ​ദ​രാ​ബാ​ദോ ആ​ക​ട്ടെ, ആ​ളു​ക​ൾ വ​ള​രെ പ്ര​കോ​പി​ത​രാ​ണ്. അ​തി​നാ​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി​ക​ളി​ൽ ആ​ളു​ക​ൾ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ക്കു​ന്നത്. നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യി​ൽ ആ​ളു​ക​ൾ​ക്ക് വി​ശ്വാ​സം ന​ഷ്ട​പെ​ട്ട​ത് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​ണ്ട്. നീ​തി​ന്യാ​യ​വ്യ​വ​സ്ഥ​യെ ശ​ക്തി​പ്പെ​ടു​ത്താ​ൻ എ​ല്ലാ സ​ർ​ക്കാ​രു​ക​ളും ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും ഡൽഹി മുഖ്യമന്ത്രി പറഞ്ഞു.

Also read : ഉന്നാവില്‍ കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതി നൽകിയതിന്, പ്രതികൾ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച യുവതിയുടെ നില അതീവ ഗുരുതരാവസ്ഥയിൽ

സ്ത്രീ ​സു​ര​ക്ഷ ഒ​രു​ക്കേ​ണ്ട​ത് ജു​ഡീ​ഷ​റി​ക്കു പു​റ​ത്തെ കൊ​ല​പാ​ത​ക​ങ്ങ​ള്‍ കൊ​ണ്ടല്ലെന്നായിരുന്നു സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞത്. നീ​തി​ക്ക് ഒ​രി​ക്ക​ലും പ​ക​വീ​ട്ടാ​നാ​വി​ല്ല. പ​രി​ഷ്കൃ​ത സ​മൂ​ഹം ചെ​യ്യു​ന്ന​തു​പോ​ലെ ന​മ്മ​ള്‍ ന​മ്മു​ടെ ഓ​രോ പൗ​ര​ന്‍റെ​യും ജീ​വി​ത​വും അ​ന്ത​സും എ​ങ്ങ​നെ​യാ​ണ് സു​ര​ക്ഷി​ത​മാ​ക്കു​ക. 2012 ഡ​ല്‍​ഹി സം​ഭ​വ​ത്തി​നു ശേ​ഷം നി​ര്‍​മി​ച്ച ശ​ക്ത​മാ​യ സ്ത്രീ ​സു​ര​ക്ഷ നി​യ​മ​ങ്ങ​ള്‍ എ​ന്തു​കൊ​ണ്ടാ​ണ് ശ​രി​യാ​യ രീ​തി​യി​ല്‍ ന​ട​പ്പാ​ക്ക​തെ​ന്നും യെ​ച്ചൂ​രി പ്രതികരിച്ചു.

വ്യാ​ഴാ​ഴ്ച രാ​ത്രി ദേ​ശീ​യ​പാ​ത 44-ൽ ​ഉ​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ലാ​ണ് പ്ര​തി​ക​ൾ കൊ​ല്ല​പ്പെ​ട്ട​തെന്നാണ് റിപ്പോർട്ട്. തെ​ളി​വെ​ടു​പ്പി​നാ​യി കു​റ്റ​കൃ​ത്യം ന​ട​ന്ന സ്ഥ​ല​ത്ത് എ​ത്തി​ച്ച​പ്പോ​ൾ പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ന്നും തു​ട​ർ​ന്നു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ പ്ര​തി​ക​ൾ നാ​ലു പേ​രും കൊല്ലപ്പെട്ടുവെന്നാണ് പോലീസ് അറിയിച്ചത്. ക​ഴി​ഞ്ഞ മാ​സം 28-നാ​ണ് സ​ർ​ക്കാ​ർ മൃ​ഗാ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റാ​യ ഇ​രു​പ​ത്തി​യാറു​കാ​രി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ മു​ഖ്യ​പ്ര​തി​യാ​യ ലോ​റി ഡ്രൈ​വ​ർ മു​ഹ​മ്മ​ദ് പാ​ഷ എ​ന്ന ആ​രി​ഫ്, ജോ​ളു ന​വീ​ൻ, ചി​ന്ന​കേ​ശ​വു​ലു, ജോ​ളു ശി​വ എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close