Latest NewsNewsIndia

സ്ത്രീ ​സു​ര​ക്ഷ ഒ​രു​ക്കേ​ണ്ട​ത് ജു​ഡീ​ഷ​റി​ക്കു പു​റ​ത്തെ കൊ​ല​പാ​ത​ക​ങ്ങ​ള്‍ കൊ​ണ്ട​ല്ല : പ്ര​തി​ക​ളെ വെ​ടി​വ​ച്ചു കൊ​ന്ന ന​ട​പ​ടി​യിൽ പ്രതികരണവുമായി സീ​താ​റാം യെ​ച്ചൂ​രി

ന്യൂ ഡൽഹി : തെലങ്കാനയിൽ വെ​റ്റ​ന​റി ഡോ​ക്ട​റെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച ശേഷം തീ​വ​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളെ പോലീസ് വെടിവച്ച് കൊന്ന സംഭവത്തിൽ പ്രതികരണവുമായി സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. സ്ത്രീ ​സു​ര​ക്ഷ ഒ​രു​ക്കേ​ണ്ട​ത് ജു​ഡീ​ഷ​റി​ക്കു പു​റ​ത്തെ കൊ​ല​പാ​ത​ക​ങ്ങ​ള്‍ കൊ​ണ്ടല്ലെന്നു അദ്ദേഹം ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞു. നീ​തി​ക്ക് ഒ​രി​ക്ക​ലും പ​ക​വീ​ട്ടാ​നാ​വി​ല്ല. പ​രി​ഷ്കൃ​ത സ​മൂ​ഹം ചെ​യ്യു​ന്ന​തു​പോ​ലെ ന​മ്മ​ള്‍ ന​മ്മു​ടെ ഓ​രോ പൗ​ര​ന്‍റെ​യും ജീ​വി​ത​വും അ​ന്ത​സും എ​ങ്ങ​നെ​യാ​ണ് സു​ര​ക്ഷി​ത​മാ​ക്കു​ക. 2012 ഡ​ല്‍​ഹി സം​ഭ​വ​ത്തി​നു ശേ​ഷം നി​ര്‍​മി​ച്ച ശ​ക്ത​മാ​യ സ്ത്രീ ​സു​ര​ക്ഷ നി​യ​മ​ങ്ങ​ള്‍ എ​ന്തു​കൊ​ണ്ടാ​ണ് ശ​രി​യാ​യ രീ​തി​യി​ല്‍ ന​ട​പ്പാ​ക്ക​തെ​ന്നും യെ​ച്ചൂ​രി പ്രതികരിച്ചു.

Also read : ഉന്നാവില്‍ കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതി നൽകിയതിന്, പ്രതികൾ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച യുവതിയുടെ നില അതീവ ഗുരുതരാവസ്ഥയിൽ

പോലീസ് നടപടിയെ അനുകൂലിച്ചും,പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങളാണ് ഇപ്പോൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. പലർക്കും ഇഷ്ടപ്പെടില്ല എന്നറിഞ്ഞുകൊണ്ടുതന്നെ പറയട്ടെ, ഇതിനെ ഒരു കാരണവശാലും അംഗീകരിക്കുന്നില്ലെന്നായിരുന്നു വിടി ബല്‍റാം എംഎല്‍എ പ്രതികരിച്ചത്. ആ ക്രിമിനലുകള്‍ പരമാവധി ശിക്ഷ അര്‍ഹിക്കുന്നുണ്ട്. എന്നാല്‍ ശിക്ഷ വിധിക്കേണ്ടതും നടപ്പാക്കേണ്ടതും നീതിപീഠമാണ് അല്ലാതെ പോലീസല്ല, . അതില്‍ കാലതാമസം ഉണ്ടായേക്കാം, ശക്തമായ തെളിവുകള്‍ വേണമെന്ന ശാഠ്യമുണ്ടായേക്കാം, അത് വേറെ വിഷയമാണെന്നും. കയ്യില്‍ക്കിട്ടിയവരെ വെടിവെച്ചുകൊന്നിട്ടല്ല സിസ്റ്റത്തിന്റെ പോരായ്മകള്‍ക്കുള്ള പരിഹാരം കാണേണ്ടതെന്നും വിടി ബല്‍റാം എംഎല്‍എ ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞു. പ്രതികള്‍ രക്ഷപെടാന്‍ ശ്രമിച്ചാലും കൊല്ലുക അല്ലായിരുന്നു വേണ്ടതെന്നായിരുന്നു മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്‌കെമാല്‍ പാഷയുടെ പ്രതികരണം. നീതി ഇങ്ങനെ ആയിരുന്നില്ല വേണ്ടത്, അതൊരു ഏറ്റുമുട്ടലാണ് എന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സംഭവം നടന്ന സ്ഥലത്ത് ഇന്ന് പുലര്‍ച്ചെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ പ്രതികൾ രക്ഷപെടാൻ ശ്രമിച്ചതിനാൽ വെടിവെച്ചെന്നാണ് പോലീസ് അറിയിച്ചത്. ഹൈദരാബാദിന് സമീപം എൻ‌എച്ച് -44 ൽ 26 കാരിയായ ഡോക്ടറുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ അതേ സ്ഥലത്ത് തന്നെയായിരുന്നു ഇവരെയും കൊലപ്പെടുത്തിയത്. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, നാല് പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ ആയിരുന്നു പോലീസ് വെടിവെച്ചതെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button