KeralaLatest NewsNews

സ്‌കൂട്ടറിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന 10 വയസ്സുകാരന്‍ പിക്കപ്പ് വാനിടിച്ച് മരിച്ചു

തൃശ്ശൂര്‍: സ്‌കൂട്ടറിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന പത്ത് വയസുകാരന് ദാരുണാന്ത്യം. മുത്തച്ഛനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന അക്ഷിത് രാജ് എന്ന കുട്ടിയാണ് മരിച്ചത്. ഇവരുടെ സ്‌കൂട്ടറില്‍ പിക്കപ്പ് വാനിടിച്ചാണ് അപകടം. തൃശ്ശൂര്‍ അശ്വിനി ജങ്ഷനിലാണ് അപകടം നടന്നത്. പാട്ടുരായ്ക്കല്‍ സ്വദേശിയാണ് അക്ഷിത് രാജ്. ഒപ്പമുണ്ടായിരുന്ന മുത്തച്ഛന് പരിക്കുകളേറ്റു. ഇദ്ദേഹത്തിന്റെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Tags

Related Articles

Post Your Comments


Back to top button
Close
Close