Latest NewsLife Style

ചായ കുടിക്കുന്നവര്‍ക്ക് കാന്‍സര്‍ മുന്നറിയിപ്പ്

ചൂട് ചായ രാവിലെ കുടിക്കുന്നത് അന്നനാള ക്യാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും എന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ചായ ചൂടോടെ അകത്തെത്തുമ്പോള്‍ അന്നനാളത്തില്‍ അര്‍ബുദത്തിനുള്ള സാധ്യത കൂടുന്നു.

കട്ടന്‍ ചായ ആണെങ്കിലും പാല്‍ചായ ആണെങ്കിലും 60 ഡിഗ്രി ചൂടില്‍ കൂടുതലുള്ള ചായ കുടിക്കുന്ന 90 ശതമാനം പേരിലും അന്നനാള ക്യാന്‍സറിന് സാധ്യത വളരെ കൂടുതലാണത്രേ.വെറും വയറ്റില്‍ ചായ കുടിക്കുന്നതിനോടൊപ്പം ദിവസവും നാലോ അഞ്ചോ കപ്പ് ചായ കുടിക്കുന്നത് പുരുഷന്മാരിലാണ് കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതെന്നാണ് ഗവേഷണ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്.
പുരുഷന്മാരിലെ പ്രോസ്റ്റേറേറ്റ് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് പ്രധാന കാരണം ഈ ചായകുടി ശീലം തന്നെ. തീര്‍ച്ചയായും ഞെട്ടിപ്പിക്കുന്ന വിവരം തന്നെ. വെറും വയറ്റില്‍ ചായ കുടിക്കുന്ന പത്തില്‍ ഒരാള്‍ക്ക് വീതം പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ഉണ്ടെന്നാണ് പുതിയ പഠനങ്ങള്‍ കാണിക്കുന്നത്.

Tags

Related Articles

Post Your Comments


Back to top button
Close
Close