Latest NewsNewsIndia

മുംബൈയിലെ ആക്രമണത്തിന്റെ ഇരകളായ കുടുംബങ്ങള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ ഭീകരന്മാര്‍ മുഴുവന്‍ ശിക്ഷിക്കപ്പെട്ടേ മതിയാവു;- രാജ്‌നാഥ് സിംഗ്

ഡെറാഡൂണ്‍: മുംബൈ ആക്രമണത്തിലെ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ നീതി നടപ്പാകില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ‘ 26/11 ന് മുംബൈയില്‍ വധിക്കപ്പെട്ട 166 നിരപരാധികള്‍ക്കും കുടുംബത്തിനും നീതി ലഭിക്കണമെങ്കില്‍ അവരെ വധിച്ച മുഴുവന്‍ ഭീകരര്‍ക്കും ശിക്ഷ ലഭിക്കണം ‘ ഇന്ത്യന്‍ മിലിട്ടറി ആക്കാദമിയുടെ ഏറ്റവും പുതിയ 142 പേരടങ്ങുന്ന ബാച്ചിന്റെ പാസ്സിംഗ് ഔട്ട് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരശ്ശീലക്ക് പിന്നിലുള്ള ഭീകരന്മാരാണ് പാക്കിസ്ഥാൻ ഭരണനയം പോലും തീരുമാനിക്കുന്നതെന്നും വളരെ ജാഗ്രതയോടെയാണ് ഇന്ത്യ നിരീക്ഷിക്കുന്നതെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ഭീകരത അവസാനിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത് ശക്തമായ നടപടികളാണെന്നും അദ്ദേഹം സൂചിപ്പിച്ചു. പാകിസ്ഥാനില്‍ നിലവിലുള്ളത് ‘പാവ’ ഭരണകൂടമാണ്.

ALSO READ: പേള്‍ഹാര്‍ബറില്‍ യുഎസ് നാവികന്‍ രണ്ട് സൈനികരെ വെടിവെച്ചു കൊന്ന ശേഷം സ്വയം നിറയൊഴിച്ചു മരിച്ചു

ലോകത്തെ ഞെട്ടിച്ച വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ സൂത്രധാരന്മാര്‍ അല്‍ഖ്വയ്ദയുടെ ഉദ്ഭവം പാകിസ്ഥാനാണെന്ന് എല്ലാവര്‍ക്കുമറിയാം. അതേ വേരുകളുള്ള ലഷ്‌കര്‍ ഇ തൊയ്ബയാണ് മുംബൈ ആക്രമണത്തിന് പിന്നിലെന്നും എല്ലാവര്‍ക്കും വ്യക്തമായി’ രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button