KeralaLatest NewsNews

‘ഈ സിനിമ കാണാന്‍ 4 തവണ ഞാന്‍ ശ്രമിച്ചു. 3 തവണയും ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഇങ്ങനെ ഉപേക്ഷിക്കപ്പെടേണ്ട ഒരു മോശം സിനിമയൊന്നുമല്ലത്- കുറിപ്പ്

ഒരു സിനിമ കാണാന്‍ ആളുകളെ കൂട്ടേണ്ടി വന്ന അവസ്ഥയെ കുറിച്ച് എഴുത്തുകാരനായ ലാജോ ജോസിന്റെ കുറിപ്പ്. അജു വര്‍ഗീസ് നായകനായ രഞ്ജിത്ത് ശങ്കര്‍ ചിത്രം കമലയെ കുറിച്ചാണ് ലാജോ ജോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കമല എന്ന സിനിമ ഒരു പാഠപുസ്തകം ആണ്.

തരക്കേടില്ലാത്ത ഒരു സിനിമ എന്ത് കൊണ്ട് പ്രേക്ഷകർ കയ്യൊഴിഞ്ഞു?

ഇൗ സിനിമ കാണാൻ 4 തവണ ഞാൻ ശ്രമിച്ചു. 3 തവണയും ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് കൊണ്ട് No Show.

നാലാം തവണ ഞാൻ 2 കൂട്ടുകാരെ കൂട്ടി പോയി.
ഭാഗ്യത്തിന് പത്ത് പേരെ കൂട്ടി , cancel ചെയ്ത ഷോ തുടങ്ങാൻ ബഹളം വയ്ക്കുന്ന, 2 സിനിമ പ്രേമികൾ അവിടെ ഉണ്ടായിരുന്നു. അങ്ങനെ സിനിമ കാണാൻ പറ്റി.

ഇനി കഥ പറയാം.

എന്താണ് കമല?

നല്ല കിടിലൻ first half ആണ്.
എന്നാൽ 2nd half എത്തുമ്പോളാണ് first half -ന്റെ പോരായ്മകൾ നമ്മൾ അറിയാതെ നമ്മളിൽ രസക്കേട് ഉണ്ടാക്കുന്നത്.

ഏറ്റവും വലിയ പ്രശ്നം എന്താണ് ?

ഒന്നാമത്തെ കാര്യം ഇതൊരു ത്രില്ലർ അല്ല. ഇതൊരു മിസ്റ്ററി സിനിമയാണ്. ത്രില്ലർ എന്ന രീതിയിലുള്ള promotion, teaser എന്നിവ കാരണം നമ്മൾ thriller പ്രതീക്ഷിച്ച് പോയാൽ നിരാശ ആണ് ഫലം.

2. സിനിമ എന്ന അനുഭവം.
അതിനെക്കുറിച്ച് ആലോചിക്കുമ്പോൾ ഇതാരെക്കുറിച്ചുള്ള കഥയാണ് എന്ന ചോദ്യമാണ്.

ഇവിടെ കമല എന്ന കഥാപാത്രത്തിന്റെ മിസ്റ്ററി ആദ്യ പകുതിയിൽ നന്നായി ചെയ്തിട്ടുണ്ട്.

പക്ഷേ പ്രേക്ഷകർ, എപ്പോഴും ആരുടെ എങ്കിലും പക്ഷത്ത് നിൽക്കാൻ ശ്രമിക്കും. സാധാരണ ഗതിയിൽ അത് നായകൻ / നായിക -യുടെ പക്ഷത്തായിരിക്കും.

ഇവിടെ ആദ്യ പകുതിയിൽ നമ്മൾ നായകന്റെ പക്ഷത്ത് ആകാൻ പരിശ്രമിക്കും. അതൊരു Natural Process ആയി വരേണ്ടതാണ്. അങ്ങനെ നമ്മൾ പാടുപെട്ട് നായകന്റെ പക്ഷത്ത് നിൽക്കാൻ ശ്രമിക്കുമ്പോൾ രണ്ടാം പകുതിയിൽ പ്രേക്ഷകർക്ക് വഞ്ചിക്കപ്പെട്ട തോന്നലാണ് ഉണ്ടാവുക.

അതുകൊണ്ടാണ് പരിപൂർണ്ണ സംതൃപ്തി ലഭിക്കാതെ, എന്തുകൊണ്ടാണ് സംതൃപ്തി ലഭിക്കാത്തത് എന്ന് ആലോചിച്ച് നമ്മൾ കിളി പോയി ഇറങ്ങുന്നത്.

എന്നാലും ഇങ്ങനെ ഉപേക്ഷിക്കപ്പെടേണ്ട ഒരു മോശം സിനിമയൊന്നുമല്ല.
തരക്കേടില്ലാത്ത സിനിമയാണ്.

അജു വർഗീസിനെ നായകനാക്കി ഒരു സിനിമയെടുത്തതിന് രഞ്ജിത്ത് ശങ്കറിന് ഒരു കൈയടി. ?

അജു വർഗീസ് തരക്കേടില്ലാതെ ആ വേഷം ഭംഗിയാക്കിയിട്ടുണ്ട്.

https://www.facebook.com/photo.php?fbid=2893468220676883&set=a.2294215377268840&type=3

shortlink

Related Articles

Post Your Comments

Related Articles


Back to top button