Latest NewsNewsIndia

ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രികളില്‍ നഴ്സുമാരുടെ ശക്തമായ പ്രതിഷേധം

ഡല്‍ഹി: ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാരുടെ ശക്തമായ പ്രതിഷേധം. നഴ്‌സുമാര്‍ക്ക് സുപ്രീം കോടതി നിര്‍ദേശ പ്രകാരമുള്ള ശമ്പളം നല്‍കാത്തതില്‍ പ്രക്ഷോഭം ശക്തമാക്കാനാണ് നഴ്‌സിംഗ് സംഘടനകളുടെ തീരുമാനം. പരിഷ്‌ക്കരണം നടപ്പിലാക്കുവാന്‍ മടികാട്ടുന്ന ഡല്‍ഹി സര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കാനാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) സംസ്ഥാന ജനറല്‍ കൗണ്‍സിലിന്റെ യോഗതീരുമാനം.

ഡല്‍ഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചിട്ടും കോടതി ഉത്തരവ് നടപ്പിലാക്കുവാന്‍ തയ്യാറാവാത്തത് നിയമത്തെ വെല്ലുവിളിക്കലാണ്. 2019 ജൂലൈ 24 നാണ് സുപ്രീം കോടതി നിര്‍ദേശ പ്രകാരമുള്ള ശമ്ബള പരിഷ്‌കരണം മൂന്നു മാസത്തിനുള്ളില്‍ നടപ്പിലാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി വിധി പ്രസ്താവിച്ചത്.

ഡല്‍ഹിയിലെ നൂറോളം സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരാണ് തുച്ചമായ വേതനത്തില്‍ തൊഴിലെടുക്കുന്നത്. പ്രതിസന്ധികള്‍ക്കിടയിലും സ്വന്തം ആരോഗ്യം മറന്ന് അവരവരുടെ ആശുപത്രികളില്‍ മാത്രമല്ല, നഗരത്തെ കൊന്നുകൊണ്ടിരിക്കുന്ന മാലിന്യപ്രശ്‌നത്തെ നേരിടാന്‍ പോലും സജീവമായി നിലകൊള്ളുന്നവരാണ് ഡല്‍ഹിയിലെ നഴ്‌സുമാര്‍. അതൊന്നും കണ്ടില്ലെന്ന് നടിക്കുന്ന ഭരണകൂടത്തിന്റെ മനുഷ്യാവകാശ-തൊഴിലാളി നിഷേധത്തിനെതിരെ ജനകീയ പ്രക്ഷോഭം നയിക്കാനാണ് യുഎന്‍എ ആഗ്രഹിക്കുന്നതെന്ന് ജനറല്‍ കൗണ്‍സില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button