Latest NewsKeralaNews

മലപ്പുറത്ത് ബൈക്കപകടത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് ബൈക്കപകടത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. കുന്നുംപ്പുറം പത്രാട്ട് പാറ കണ്ണഞ്ചാലിൽ തുപ്പിലിക്കാട്ട് മൊയ്തീന്റെ മകൻ സുഹൈൽ (14) ആണ് മരണപ്പെട്ടത്. കണ്ണമംഗലം വാളക്കുടക്ക് സമീപം ഇന്ന് വൈകീട്ട് അഞ്ച് മണിക്കാണ് സംഭവം. നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. പിന്നിലിരുന്ന സുഹൈൽ റോഡിൽ തലയിടിച്ച് വീഴുകയായിരുന്നു.

ALSO READ: ഹെല്‍മറ്റ് ഇല്ലാത്തതിന് കഴിഞ്ഞ ആഴ്ച പിടിയിലായവരുടെ എണ്ണം ഞെട്ടിയ്ക്കുന്നത്

എ ആർ നഗർ ചെണ്ടപുറായ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് സുഹൈൽ. പോസ്റ്റ്‌മോർട്ടത്തിന് ശേഷം നാളെ ഉച്ചയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button