Latest NewsNewsIndia

കര്‍ണാടക ഉപതിരഞ്ഞെടുപ്പ്; തോല്‍വിയെ കുറിച്ച് പ്രതികരിച്ച് ഡി കെ ശിവകുമാര്‍

ബംഗളൂരു: കര്‍ണാടയിലെ 15 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കുള്ള നിര്‍ണായക ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഫലം പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ് തോല്‍വി ഉറപ്പിച്ചു. പരാജയത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ഡി.കെ ശിവകുമാര്‍ രംഗത്തെത്തി. ജനവിധി അംഗീകരിക്കുന്നു, എന്നാല്‍, തോല്‍വി ആത്മവിശ്വാസം തകര്‍ക്കില്ലെന്ന് ഡി.കെ ശിവകുമാര്‍ പറഞ്ഞു. ഉപതെരഞ്ഞെടുപ്പും പൊതുതെരഞ്ഞെടുപ്പും രണ്ടാണ്. കര്‍ണാടക സംസ്ഥാനം പാര്‍ട്ടിയുടെ ശക്തികേന്ദ്രമാണെന്നും കോണ്‍ഗ്രസ് ഇല്ലാതാകില്ലെന്നും ശിവകുമാര്‍ വ്യക്തമാക്കി.

വോട്ടെടുപ്പ് നടന്ന 15 സീറ്റില്‍ 12 ഇടത്തും ബിജെപിയാണ് മുന്നില്‍. രണ്ട് സീറ്റില്‍ കോണ്‍ഗ്രസും ഒരു സീറ്റില്‍ ബിജെപി വിമതനുമാണ് മുന്നില്‍. ബിജെപി പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടി ഓഫീസുകള്‍ക്ക് മുമ്പില്‍ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ച് മധുര വിതരണം നടത്തുകയാണ്. ഭരണം നിലനിര്‍ത്താന്‍ ചുരുങ്ങിയത് ആറ് സീറ്റുകളിലെങ്കിലും ബിജെപിക്ക് ജയിക്കണം. ബിജെപി വന്‍ നേട്ടമുണ്ടാകുമെന്ന് എക്സിറ്റ് പോളുകളുകളും പ്രവചിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button