Latest NewsNewsIndia

കര്‍ണാടക ബിജെപിക്കൊപ്പം; ആഘോഷം തുടങ്ങി പ്രവര്‍ത്തകര്‍

ബംഗളൂരു: കര്‍ണാടയിലെ 15 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കുള്ള നിര്‍ണായക ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഫലം പുറത്തുവരുമ്പോള്‍ ബിജെപിക്ക് മുന്നേറ്റം. വോട്ടെടുപ്പ് നടന്ന 15 സീറ്റില്‍ 11 ഇടത്തും ബിജെപിയാണ് മുന്നില്‍.രണ്ട് സീറ്റില്‍ വീതം കോണ്‍ഗ്രസും ഒരു സീറ്റില്‍ ജെഡിഎസും ലീഡ് ചെയ്യുമ്പോള്‍ ഒരു സീറ്റില്‍ ബിജെപി വിമതനാണ് മുന്നില്‍. ബിജെപി പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടി ഓഫീസുകള്‍ക്ക് മുമ്പില്‍ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ച് മധുര വിതരണം നടത്തുകയാണ്. ഭരണം നിലനിര്‍ത്താന്‍ ചുരുങ്ങിയത് ആറ് സീറ്റുകളിലെങ്കിലും ബിജെപിക്ക് ജയിക്കണം. ബിജെപി വന്‍ നേട്ടമുണ്ടാകുമെന്ന് എക്സിറ്റ് പോളുകളുകളും പ്രവചിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button