KeralaLatest NewsNews

തിരുവമ്പാടി മുത്തപ്പന്‍ പുഴയില്‍ മാവോയിസ്റ്റ് സാന്നിധ്യം

കോഴിക്കോട്: തിരുവമ്പാടി മുത്തപ്പന്‍ പുഴയില്‍ മാവോയിസ്റ്റ് സാന്നിധ്യം . ആയുധങ്ങളുമായി തിരുവമ്പാടിയില്‍ മാവോയിസ്റ്റുകളെത്തിയതായി വിവരം. തിരുവമ്പാടി മുത്തപ്പന്‍പുഴ എന്ന സ്ഥലത്താണ് മാവോയിസ്റ്റുകളുടെ സംഘം എത്തിയത്. തുറക്കല്‍ ജോജുവിന്റെ വീട്ടിലാണ് സംഘം എത്തിയത്.

Read Also : മാവോയിസ്റ്റ് സാന്നിധ്യം : ടൗണിലും പരിസരപ്രദേശങ്ങളിലും ബാനറുകളും പോസ്റ്ററുകളും

ഇന്നലെ രാത്രി 8 30 മുതല്‍ 10 30 വരെയാണ് ഇവര്‍ ഇവിടെയുണ്ടായിരുന്നത്. മൂന്നു പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരില്‍ ഒരാള്‍ മലയാളിയും മറ്റുള്ളവര്‍ കര്‍ണ്ണാടക, തമിഴ്നാട് സ്വദേശികളുമായിരുന്നു.

അതേസമയം, കഴിഞ്ഞമാസം അവസാനം വയനാട് ജില്ലയിലെ മേപ്പാടി മുണ്ടക്കൈയില്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും മാവോയിസ്റ്റുകളെത്തി മേപ്പാടി ടൗണിലും പരിസരപ്രദേശങ്ങളിലും ബാനറുകളും പോസ്റ്ററുകളും ഒട്ടിച്ചതായി കണ്ടെത്തിയിരുന്നു.. തമിഴ് ഭാഷയില്‍ എല്ലാം കൈ കൊണ്ടെഴുതിയ പോസ്റ്ററുകളാണ് പതിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button