Latest NewsKeralaNews

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇന്ന് മുതല്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

കൊച്ചി: എറണാകുളം – വള്ളത്തോള്‍ നഗര്‍ സെക്‌ഷനില്‍ നാളെ മുതല്‍ ട്രാക്ക് അറ്റകുറ്റപ്പണി ആരംഭിക്കുന്നതിനാൽ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണമുണ്ടാകുമെന്ന്അറിയിപ്പ്. ചില ട്രെയിനുകൾ ഭാഗികമായും ചിലത് പൂർണമായും റദ്ദാക്കി. കോയമ്പത്തൂര്‍-തൃശൂര്‍, തൃശൂര്‍-കണ്ണൂര്‍, എറണാകുളം-ഗുരുവായൂര്‍, ഗുരുവായൂര്‍-പുനലൂര്‍, പുനലൂര്‍-ഗുരുവായൂര്‍, ഗുരുവായൂര്‍-എറണാകുളം എന്നീ പാസഞ്ചര്‍ സര്‍വീസുകളാണ് ഭാ​ഗികമായി റദ്ദാക്കിയത്. എറണാകുളം – പുണെ ബൈവീക്ക്‌ലി എക്സ്പ്രസ് (22149) 10,17,24 തീയതികളില്‍ ഒന്നര മണിക്കൂറോളം ഇടപ്പളളിക്കും തൃശൂരിനുമിടയില്‍ പിടിച്ചിടും. തിരുവനന്തപുരം നിസാമുദ്ദീന്‍ എക്സ്പ്രസ് (22655 ) 11,18,25 തീയതികളില്‍ ഒന്നര മണിക്കൂറോളം എറണാകുളത്തിനും ഒല്ലൂരിനുമിടയില്‍ പിടിച്ചിടും. ചെന്നൈ ഗുരുവായൂര്‍ എക്സ്പ്രസ് (16127) 13 ദിവസം ചേര്‍ത്തലയ്ക്കു തൃശൂരിനുമിടയില്‍ ഒന്നര മുതല്‍ 2 മണിക്കൂര്‍ വരെ പിടിച്ചിടും. 10,11,14,15,16,17,18,21,22,23,24,25,28 തീയതികളിലാണ് ട്രെയിൻ പിടിച്ചിടുന്നത്.

Read also: അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയില്‍നിന്ന് മഹാരാഷ്ട്ര പിന്മാറുമെന്ന് സൂചന നല്‍കി കോണ്‍ഗ്രസ്

56605 കോയമ്പത്തൂര്‍ തൃശൂര്‍ പാസഞ്ചര്‍ ഇന്നുമുതല്‍ ശനിയാഴ്ച (14-ാം തിയതി) വരെ ഷൊര്‍ണൂര്‍ വരെ മാത്രമേ ഉണ്ടായിരിക്കുകയൊള്ളു. 56603 തൃശൂര്‍ കണ്ണൂര്‍ പാസഞ്ചര്‍ നാളെ മുതല്‍ ഞായറാഴ്ച വരെ ഷൊര്‍ണൂരില്‍ നിന്നായിരിക്കും സര്‍വീസ് ആരംഭിക്കുക. 56376 എറണാകുളം ഗുരുവായൂര്‍ പാസഞ്ചര്‍ ഇന്നും 10, 13 തിയതികളിലും തൃശൂര്‍ വരെ മാത്രമേ സര്‍വീസ് നടത്തുകയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button