Latest NewsNews

കത്തിക്കുത്ത്, മാര്‍ക്ക് തിരുത്തല്‍, കോപ്പിയടി തുടങ്ങിയവയില്‍ കൂടുതല്‍ പ്രാവീണ്യം നേടാന്‍ കുട്ടി സഖാക്കള്‍ ഇനി ലണ്ടനിലേയ്ക്ക് പറക്കുന്നു.. ഇനി എന്തെല്ലാം കാണണം : എസ്എഫ്‌ഐയ്ക്കും സിപിഎമ്മിനുമെതിരെ പരിഹാസവുമായി അഡ്വ.ജയശങ്കര്‍

തിരുവനന്തപുരം: കത്തിക്കുത്ത്, മാര്‍ക്ക് തിരുത്തല്‍, കോപ്പിയടി തുടങ്ങിയവയില്‍ കൂടുതല്‍ പ്രാവീണ്യം നേടാന്‍ കുട്ടി സഖാക്കള്‍ ഇനി ലണ്ടനിലേയ്ക്ക് പറക്കുന്നു.. ഇനി എന്തെല്ലാം കാണണം : എസ്എഫ്ഐയ്ക്കും സിപിഎമ്മിനുമെതിരെ പരിഹാസവുമായി അഡ്വ.ജയശങ്കര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് പരിഹാസവുമായി അദ്ദേഹം രംഗത്ത് എത്തിയത്.

Read Also : ഇതുപോലുള്ള ഖലന്മാരെ മുക്കാലിയില്‍ കെട്ടി അടിക്കാന്‍ വ്യവസ്ഥയില്ലാത്തതാണ് നാടിന്റെ ശാപം; ടി.ഒ സൂരജിനെതിരെ രൂക്ഷവിമര്‍ശവുമായി അഡ്വ.ജയശങ്കര്‍

സര്‍ക്കാര്‍ ചിലവില്‍ സംസ്ഥാനത്തെ ആര്‍്സ് സയന്‍സ് കോളേജുകളിലെ യൂണിയന്‍ ചെയര്‍മാരായ 75 പേരെ ലണ്ടന്‍ സന്ദര്‍ശനത്തിന് അയക്കുന്നെന്ന വാര്‍ത്ത പുറത്തെത്തിയിരുന്നു. ഇവരില്‍ ഭൂരിഭാഗം പേരും എസ്എഫ്ഐക്കാര്‍ ആണെന്നും വിവരമുണ്ട്. ഈ സാഹചര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ എ ജയശങ്കര്‍.

സാമ്പത്തിക പ്രതിസന്ധി എന്നൊക്കെ പറയുന്നുണ്ടെങ്കിലും, സംസ്ഥാന ഖജനാവില്‍ കാശങ്ങനെ കിടന്ന് ഓളം വെട്ടുകയാണ്. എങ്ങനെ മുടിപ്പിക്കണം എന്ന് യാതൊരു ഐഡിയയും കിട്ടാതെ വിഷമിക്കുമ്പോഴാണ് കോളേജ് യൂണിയന്‍ ചെയര്‍മാന്മാരുടെ കാര്യം ഓര്‍മ്മ വന്നത്. അവരെ ലണ്ടനിലേക്കയക്കാന്‍ തീരുമാനിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

കേരളത്തിലെ സര്‍ക്കാര്‍ കോളേജുകളിലെ യൂണിയന്‍ ചെയര്‍മാന്മാരെയും യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്മാരെയും കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയിലയച്ച് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ തീവ്രപരിശീലനം നല്‍കാനാണ് പരിപാടി. കത്തിക്കുത്ത്, കസേര കത്തിക്കല്‍, മാര്‍ക്ക് തിരുത്തല്‍, കോപ്പിയടി എന്നിങ്ങനെ കലാകായിക വിഷയങ്ങളില്‍ കൂടുതല്‍ വൈദഗ്ധ്യം കൈവരിക്കാന്‍ ഇതുമൂലം നമ്മുടെ യുവസഖാക്കള്‍ക്ക് സാധിക്കും.

യൂണിയന്‍ ചെയര്‍മാന്മാര്‍ ഏറക്കുറെ എല്ലാവരും നമ്മുടെ പാര്‍ട്ടി സഖാക്കളാണ്. വിരുദ്ധന്മാര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ തന്നെ ഒതുക്കാവുന്നതേയുളളൂ.

രണ്ടു കോടി രൂപയേ സര്‍ക്കാരിനു ചിലവുളളൂ. തികയാതെ വന്നാല്‍ ബക്കറ്റുപയോഗിച്ചു പിരിക്കാം എന്നും പറഞ്ഞാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലെ വരികള്‍ അവസാനിപ്പിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button