Latest NewsKeralaNews

ബസ് ജീവനക്കാരും എസ്.ഡി.പി.ഐ.പ്രവര്‍ത്തകരും തമ്മിൽ സംഘർഷം; മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചു

തളിപ്പറമ്പ്: എസ്.ഡി.പി.ഐ പ്രവർത്തകർ നടത്തിയ മാർച്ചിനിടെ സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് മർദ്ദനം. പയ്യന്നൂരിലേക്ക് പോകുകയായിരുന്ന ഉണ്ണിക്കുട്ടന്‍ ബസ് ജീവനക്കാര്‍ക്കാണ് മര്‍ദനമേറ്റത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. മര്‍ദനത്തില്‍ സാരമായി പരിക്കേറ്റബസ് കണ്ടക്ടര്‍ പെരളശ്ശേരിയിലെ അര്‍ജ്ജുന്‍ ബാബു(23)വിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച്‌ ദീര്‍ഘദൂര ബസുകള്‍ ഓട്ടം നിര്‍ത്തി.

Read also: ഇകെ നയനാരുടെ ‘ബെന്‍സ്’ വീണ്ടും ലേലത്തിന് വെക്കുന്നു

പൗരത്വ ഭേദഗതി ബില്ലിനെതിരെ ടൗണില്‍ എസ്.ഡി.പി.ഐ. പ്രകടനം നടത്തിയിരുന്നു. പ്രതിഷേധ പ്രകടനം താലൂക്ക് ഓഫീസിനു മുന്നിലൂടെ കടന്നു പോകവെ ബസ് സ്റ്റാന്റ്‌ കവാടത്തില്‍വെച്ച്‌ പ്രകടനക്കാരും ജീവനക്കാരും തമ്മില്‍ തുടങ്ങിയ തര്‍ക്കത്തിനൊടുവിലാണ് ജീവനക്കാരന് മർദ്ദനമേറ്റത്. നാല്‍പ്പതോളമാളുകളാണ് പ്രകടനത്തിലുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button