Latest NewsNewsBusiness

രാജ്യത്ത് എസ്ബിഐയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു

തിരുവനന്തപുരം: രാജ്യത്ത് എസ്ബിഐയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ശാഖകളുടെ പ്രവര്‍ത്തനം കഴിഞ്ഞ ദിവസം ഉച്ചവരെ തടസ്സപ്പെട്ടു. ബാങ്കിങ് ശൃംഖലയിലെ സാങ്കേതിക തകരാര്‍ മൂലമാണ് പ്രവര്‍ത്തനം തടസ്സപ്പെട്ടത്. കുറച്ചു മണിക്കൂറുകള്‍ പ്രവര്‍ത്തനം തടസപ്പെട്ടതോടെ പതിനായിരകണക്കിനു പേര്‍ക്കാണ് ഇടപാട് നടത്താനാകാതെ ബുദ്ധിമുട്ടിയത്.

ഓരോ ജീവനക്കാരനും കംപ്യൂട്ടര്‍ ശൃംഖലയിലേക്കു പ്രവേശിക്കുന്നതിനു വിരലടയാളം രേഖപ്പെടുത്തേണ്ടതുണ്ട്. പക്ഷെ വിരലടയാളം സ്വീകരിക്കാതെ വന്നതോടെയാണ് ശാഖകളില്‍ കംപ്യൂട്ടര്‍ ഉപയോഗിക്കാനാവാതെ വന്നത്. ഇതിനെ തുടര്‍ന്ന് ശാഖകളിലെത്തിയ ഒട്ടേറെ പേര്‍ക്ക് ഇടപാടു നടത്താന്‍ സാധിച്ചിരുന്നില്ല. രാജ്യവ്യാപകമായി തടസ്സം നേരിട്ടതായും ഉച്ചയ്ക്കു 12നു മുമ്പ് പരിഹരിച്ചെന്നും എസ്ബിഐ അധികൃതര്‍ വ്യക്തമാക്കുകയുണ്ടായി. എന്നാല്‍ എടിഎമ്മുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button