KeralaLatest NewsNews

ശ്രീറാം വെങ്കിട്ട രാമന്‍ ഐഎഎസിന്റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം : കാറിന്റെ അമിതവേഗം സംബന്ധച്ച് വിദഗ്ധര്‍ പറയുന്നതിങ്ങനെ

തിരുവനന്തപുരം : സര്‍വേ ഡയറക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന്റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവം, കാറിന്റെ അമിതവേഗം സംബന്ധിച്ച് വിദഗ്ദ്ധരുടെ റിപ്പോര്‍ട്ടും പുറത്തുവന്നു. വിദഗ്ദ്ധ പരിശോധകര്‍ക്ക് വാഹനത്തിന്റെ വേഗത പരിശോധിക്കാനുള്ള നീക്കം പാളി. സംഭവ സമയത്ത് കാറിന്റെ വേഗത പരിശോധിക്കാനുള്ള ശ്രമം പരാജയപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കാറിന്റെ ഈവന്റ് ഡാറ്റ റിക്കോര്‍ഡറില്‍ നിന്നും സ്പീഡ് കണ്ടെത്താനുള്ള നീക്കമാണ് പാളിയത്.

Read Also : ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നുവെന്നതിന് കൂടുതൽ തെളിവുകൾ

മദ്യപിച്ച് അമിത വേഗതയില്‍ ശ്രീറാം ഓടിച്ച കാറിടിച്ചാണ് മാധ്യമപ്രവര്‍ത്തകന്‍ ബഷീര്‍ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. കാറിന്റെ അമിത വേഗത കണ്ടെത്താന്‍ പൊലീസിന്റെ നിര്‍ദേശപ്രകാരമാണ് കാര്‍കമ്പനി, പൂനെയില്‍ നിന്നും ഡാറ്റ റിക്കവറി വിദഗ്ധരെ നിയോഗിച്ചത്. ഇവര്‍ തിരുവനന്തപുരത്തെ കാര്‍ കമ്ബനിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, കാറിന്റെ എഞ്ചിന്‍ സ്പീഡ്, വാഹനത്തിന്റെ വേഗം, ബ്രേക്കിങ് എന്നിവയെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല.

ശ്രീറാമിന്റെ കാര്‍ പുറപ്പെട്ട കവടിയാര്‍ മുതല്‍ മ്യൂസിയം വരെയുള്ള ഭാഗത്തെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടിരുന്നു. ഇതോടെ കാറിന്റെ വേഗത നിര്‍ണയിക്കുന്നതോടെ, ഇക്കാര്യത്തില്‍ ശക്തമായ തെളിവ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ക്രൈംബ്രാഞ്ച് സംഘം. നേരത്തെ അപകടമുണ്ടായതിന് തൊട്ടുപിന്നാലെ മദ്യലഹരിയിലായിരുന്ന ശ്രീറാമിന്റെ രക്തസാംപിള്‍ ശേഖരിക്കുന്നതില്‍ പൊലീസ് വീഴ്ച വരുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button