Latest NewsNewsIndia

അയോധ്യയിൽ രാമക്ഷേത്രം ഉണ്ടായിരുന്നില്ലെന്ന് സിപിഎം; വർഗ്ഗീയത തുലയട്ടെയെന്ന് പുറമെ മുദ്രാ വാക്യം വിളിക്കുമ്പോഴും മനസ്സിൽ മതത്തിന്റെ ചേരി തിരിവ് സൃഷ്ടിക്കുന്ന കമ്മ്യൂണിസ്റ്റ് സഖാക്കളുടെ വിചിത്ര കണ്ടെത്തൽ പുറത്ത്

ന്യൂഡല്‍ഹി: അയോധ്യയിൽ രാമക്ഷേത്രം ഉണ്ടായിരുന്നില്ലെന്ന് പുതിയ കണ്ടെത്തലുമായി സിപിഎം. വർഗ്ഗീയത തുലയട്ടെയെന്ന് പുറമെ മുദ്രാ വാക്യം വിളിക്കുമ്പോഴും മനസ്സിൽ മതത്തിന്റെ ചേരി തിരിവ് സൃഷ്ടിക്കുന്ന കമ്മ്യൂണിസ്റ്റ് സഖാക്കളുടെ വിചിത്ര വാദമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

ചരിത്രരേഖകള്‍ തെറ്റാണെന്ന വാദവുമായി വീണ്ടും കമ്യൂണിസ്റ്റ് ചരിത്രകാരന്മാരും അധ്യാപകരും സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. 40 പേരടങ്ങുന്ന ഗവേഷകരും അധ്യാപകരും ചരിത്രകാരന്മാരുമാണ് വിധിക്കാധാരമായ രേഖകള്‍ പുന:പ്പരിശോധിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. രാമജന്മഭൂമി എന്നത് വെറും കെട്ടുകഥയാണെന്നും അവിടെ ഒരു ക്ഷേത്രം നിലനിന്നു എന്നതിന് സ്വീകരിച്ച അവശിഷ്ടങ്ങളും കാലഗണയടക്കമുള്ളകാര്യങ്ങളും തെറ്റാണെന്നുമാണ് കമ്യൂണിസ്റ്റ് ചരിത്രകാരന്മാര്‍ ഉന്നയിക്കുന്ന ആരോപണം. ചരിത്രകാന്മാരായ ഇര്‍ഫാന്‍ ഹബീബ്, ജയതി ഘോഷ്, നന്ദിനി സുന്ദര്‍,പ്രഭാത് പട്നായിക് എന്നിവരാണ് പരാതി നല്‍കിയവരില്‍ പ്രമുഖര്‍

നവംബര്‍ 9ന് പ്രസ്താവിച്ച വിധിയില്‍ രാമജന്മഭൂമിയില്‍ ക്ഷേത്ര നിര്‍മ്മാണത്തിനുള്ള അനുമതിയാണ് സുപ്രീം കോടതി നല്‍കിയത്. ഒപ്പം തര്‍ക്കസ്ഥലമായി മുമ്പ് കോടതി പരിഗണിച്ച സ്ഥലത്തിന് പുറത്ത് 5 ഏക്കര്‍ ഭൂമി പള്ളി പണിയാന്‍ സര്‍ക്കാര്‍ നല്‍കണമെന്നുമാണ് വ്യവസ്ഥയായി നിശ്ചയിച്ചത്.

ALSO READ: അയോധ്യ വിധി: മുസ്ലീങ്ങൾക്ക് പള്ളി പണിയാന്‍ അഞ്ച് ഏക്കര്‍ ഭൂമി നല്‍കണമെന്ന നിര്‍ദേശത്തിന് എതിരെ സുപ്രീംകോടതിയില്‍ ഹർജി

അയോധ്യ ശ്രീരാമന്‍ ജനിച്ച സ്ഥലമാണെന്ന വാദത്തോട് വിയോജിപ്പില്ലെന്നും നിലവില്‍ രാമജന്മഭൂമി സ്ഥാന്‍ എന്ന പേരില്‍ തര്‍ക്കമന്ദിരം പരിഗണിക്കുന്നത് ചരിത്രപരമായി അംഗീകരിക്കാനാകില്ലെന്നുമാണ് ഇവര്‍ പുന:പ്പരിശോധനാ ഹര്‍ജിയില്‍ ഉന്നയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button