Latest NewsNewsIndia

2019 ല്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തെരഞ്ഞിരുന്നത് ഈ അഭിമാന താരങ്ങളെ

2019ല്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ തിരഞ്ഞ വിഷയങ്ങളുടെ പട്ടിക ഗൂഗിള്‍ ഇന്ത്യ ഇപ്പോള്‍ പുറത്തുവിട്ടു. ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തികളില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യന്‍ വ്യോമസേനാ വിംഗ് കമ്മാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനാണ്. ലതാ മങ്കേഷ്‌കറും, യുവരാജ് സിംഗുമാണ് തൊട്ടുപിന്നില്‍. ഇന്റര്‍നെറ്റ് വൈറല്‍ ഗായിക രാണു മൊണ്ടാലും ആദ്യ പത്തില്‍ ഇടംപിടിച്ചു.

പാക് എഫ് 16 യുദ്ധവിമാനം വെടിവെച്ചിടുന്നതിനിടെയാണ് അഭിനന്ദന്‍ വര്‍ദ്ധമാന്‍ പാക് സുരക്ഷാ സേനകളുടെ പിടിയിലായത്. 60 മണിക്കൂറിനുള്ളില്‍ വാഗാ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് തിരിച്ചയച്ച അഭിനന്ദനെ കുറിച്ച് തിരയാന്‍ ഇതിലും കൂടുതല്‍ കാരണങ്ങളൊന്നും വേണ്ടല്ലോ, അതുകൊണ്ട് തന്നെ ഗൂഗിള്‍ പട്ടികയില്‍ ഒന്നാമതാണ് ഇദ്ദേഹം.

മുതിര്‍ന്ന ഗായിക ലതാ മങ്കേഷ്‌കറാണ് രണ്ടാം സ്ഥാനത്ത്. നവംബര്‍ മുതല്‍ ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടതോടെയാണ് ഗായികയെ തിരഞ്ഞ് ആളുകള്‍ സജീവമായത്. ഇവര്‍ മരിച്ചതായി പോലും റിപ്പോര്‍ട്ടുകള്‍ വന്നതോടെ ആരാധകരും ആശങ്കയിലായിരുന്നു. അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച് അനന്തിരവള്‍ സ്ഥിരീകരണവുമായി എത്തിയതോടെയാണ് ലത ആരോഗ്യം വീണ്ടെടുക്കുന്നതായി രാജ്യം മനസ്സിലാക്കിയത്.

17 വര്‍ഷത്തെ ക്രിക്കറ്റ് ജീവിതത്തിന് ഒടുവില്‍ പൊടുന്നനെയാണ് യുവരാജ് സിംഗ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ജൂണ്‍ പത്തിനാണ് ടീമിലെടുക്കാതെ ഒതുക്കുന്ന കാര്യം ചൂണ്ടിക്കാണിച്ച് യുവരാജ് സിംഗ് ഞെട്ടിക്കുന്ന പ്രഖ്യാപനം നടത്തിയത്. ഗൂഗിള്‍ സേര്‍ച്ചില്‍ മൂന്നാം സ്ഥാനത്താണ് യുവി.

ആനന്ദ് കുമാറാണ് നാലാമത്. പ്രമുഖ ഗണിതജ്ഞനായ ഇദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ഹൃത്വിക് റോഷന്‍ സൂപ്പര്‍ 30 എന്ന ചിത്രം ചെയ്തിരുന്നു. ആരാധകരുടെ സ്നേഹം ഏറ്റുവാങ്ങിയ ചിത്രത്തോടെ ആനന്ദ് കുമാറിനെ ഇന്ത്യക്കാര്‍ ഗൂഗിളില്‍ തിരഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button