Latest NewsLife Style

ദന്തസംരക്ഷണത്തിന് വെളിച്ചെണ്ണ

 

കൊളസ്ട്രോള്‍ പോലുള്ള രോഗങ്ങള്‍ക്ക് വെളിച്ചെണ്ണ കാരണമാകും എന്നതിനാല്‍ അടുക്കളയില്‍ നിന്ന് ഭ്രഷ്ട് കല്പിക്കപ്പെട്ട വെളിച്ചെണ്ണയ്ക്ക് ഇനി സന്തോഷിക്കാം. ദന്ത സംരക്ഷണത്തിനു അത്യുത്തമമാണത്രേ നമ്മുടെ വെളിച്ചെണ്ണ. ഒലിവെണ്ണയോടും സസ്യഎണ്ണയോട് ഒരു മത്സരം നടത്തിയാണ് നമ്മുടെ വെളിച്ചെണ്ണ ഈ നേട്ടം സ്വന്തമാക്കിയത്. അയര്‍ലെന്‍ഡിലെ ആല്‍ത്തോണ്‍ ഇന്‍സ്റ്റിസ്റ്റിയൂട്ട് ഓഫ് ടെക്നോളജിയാണ് വെളിച്ചെണ്ണയുടെ ഈ അപൂര്‍വ്വ രഹസ്യം കണ്ടെത്തിത്. ദന്തക്ഷയത്തിനു കാരണമാകുന്ന സ്ട്രപ്റ്റോകോക്കസ് ബാക്ടീരിയയുടെ വളര്‍ച്ച തടയാന്‍ വെളിച്ചെണ്ണയ്ക്ക് സാധിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ ഈ കണ്ടെത്തല്‍.

ഒലിവെണ്ണയെയും സസ്യയെണ്ണയെയും വെളിച്ചെണ്ണയെയും ഒരുമിച്ച് പരീക്ഷണവിധേയമാക്കിയെങ്കിലും വെളിച്ചെണ്ണയില്‍ മാത്രമാണ് പുഴുപ്പല്ലിനു കാരണമാകുന്ന ബാക്ടീരിയയെ തടയാന്‍ സാധിക്കുന്ന എന്‍സൈമുകള്‍ ഉള്ളത്. ദന്തക്ഷയത്തിന് മുഖ്യകാരണമാകുന്ന ആസിഡുകള്‍ ഉല്പാദിപ്പിക്കുന്ന സ്ട്രപ്റ്റോകോക്കസ് മൂട്ടന്‍സിനെയും തുരത്തുവാന്‍ വെളിച്ചെണ്ണയ്ക്ക് സാധിക്കുമത്രേ. വികസിത രാജ്യങ്ങളിലെ കുട്ടികളില്‍ സര്‍വ്വസാധാരണമാണ് പുഴുപ്പല്ല്. ഇനി വെളിച്ചെണ്ണ ചേര്‍ത്തടൂത്ത് ടൂത്ത്പേസ്റ്റുകള്‍ താമസവിന മാര്‍ക്കറ്റുകളില്‍ എത്തുമെന്ന് പ്രതീക്ഷീക്കാം.ടോക്ടര്‍ ഡാമിയന്‍ ബ്രാഡേയാണ് ഗവേഷണത്തിനു നേത്യത്വം കൊടുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button