KeralaLatest NewsNews

ഇരുചക്രവാഹനം ഓടിക്കാന്‍ അല്ലെങ്കിലും, ഹെല്‍മറ്റ് ഉള്ളതിന്റെ വില ശരിക്കും അറിഞ്ഞ് ശ്യാം കുമാറും വിജയനും രാജുവും

ശബരിമല: ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് വന്നതോടെ ഹെല്‍മറ്റിന്റെ പ്രാധാന്യത്തെ കുറിച്ചും ചര്‍ച്ചയും ട്രോളുകളും പുറത്തുവരുന്നുണ്ട്. എന്നാല്‍ ഹെല്‍മറ്റിന്റെ വില ഏറ്റവും നന്നായി അറിയുന്നവരാണ് ശ്യാം കുമാറും വിജയനും രാജുവും. പതിനെട്ടാംപടിക്കല്‍ തീര്‍ഥാടകര്‍ അടിക്കുന്ന നാളികേരം കോരിമാറ്റുന്ന ജോലിക്കാരാണ് കൊല്ലം ആനയടി ശ്യാംകുമാറും ആനയടി രാജുവും ചുനക്കര അനു ഭവനില്‍ വിജയനും. സന്നിധാനത്തെ ഏറ്റവും സാഹസികമായ ജോലിയാണ് ഇത്.

സന്നിധാനത്തെ നാളികേരം സംഭരിക്കാനുളള കുത്തകാവകാശം 5.19 കോടി രൂപയ്ക്ക് മാര്‍ക്കറ്റ് ഫെഡാണ് ലേലത്തില്‍ പിടിച്ചിട്ടുളളത്. നാളികേരം ഉടച്ചാണ് അയ്യപ്പന്മാര്‍ പതിനെട്ടാംപടി കയറുന്നത്. മിനിറ്റില്‍ 85 മുതല്‍ 98 പേര്‍ വരെ പടി കയറുന്നുണ്ട്. അയ്യപ്പന്മാര്‍ ശരണംവിളിച്ച് ഓരോ നാളികേരവും ഉടയ്ക്കുമ്പോള്‍ അത് തെറിച്ചുപതിക്കുന്നത് ഇവരുടെ ദേഹത്താണ്. പലപ്പോഴും പൊട്ടാതെ നേരെ വന്നു കൊള്ളുന്നുമുണ്ട്. മൂന്നു പേരുടെയും ദേഹം മുഴുവന്‍ ഇതിന്റെ പാടുകളുമുണ്ട്. ഹെല്‍മറ്റ് ഉള്ളതിനാല്‍ മുഖത്തും ശിരസിലും കൊള്ളുന്നില്ല. ചുനക്കര വിജയന് ഇതിനോടകം 122 തവണ നാളികേരം കൊണ്ടു. വേദന സംഹാരി പുരട്ടി ജോലി തുടരുകയാണ് ഇവരുടെ രീതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button