KeralaLatest NewsNews

28 കാരന്റെ മരണം; 53,63,665 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിയായി

കൊല്ലം: വാഹനാപകടത്തില്‍ മരണപ്പെട്ട മങ്ങാട് തിരുഹൃദയ ഭവനില്‍ ഷൈന്‍ അഗസ്റ്റിന്റെ(28) ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായി. 2016ല്‍ മങ്ങാട് കെപി റോഡില്‍ കണ്ടച്ചിറ ചീപ്പിനു സമീപത്ത് വെച്ച വാഹനാപകടത്തില്‍പ്പെട്ട ഷൈന്‍ 2016 ജൂണ്‍ 28ന് ആണ് മരിച്ചത്. പലിശ സഹിതം 53,63,665 രൂപ അനുവദിച്ചു കൊല്ലം മോട്ടര്‍ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍ ഉത്തരവായി.

ഇരുചക്രവാഹനത്തില്‍ വരികയായിരുന്ന ഷൈനിന്റെ വാഹനത്തിലേക്കു തെറ്റായ ദിശയില്‍ നിന്നു വന്ന വാഹനമിടിച്ചാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്നു ഗുരുതരാവസ്ഥയില്‍ ഏറെ നാള്‍ ചികിത്സയിലായിരുന്ന ഷൈന്‍. അഭിഭാഷകനായ എസ്.എസ്.പ്രസാദാണു ഷൈനിന്റെ ആശ്രിതര്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായത്. 40,60,800 രൂപയും 8 ശതമാനം പലിശയും ഉള്‍പ്പെടെയാണു 53,63,665 രൂപ കൊല്ലം മോട്ടര്‍ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍ അനുവദിച്ചത്. ഷൈന്‍ അഗസ്റ്റിന്റെ ഭാര്യ, മകന്‍, അമ്മ എന്നിവര്‍ക്ക് തുക വീതിച്ചു നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button