Latest NewsIndiaInternational

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയാതെ സ്വന്തം രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ കാണു ; പാകിസ്ഥാന് മറുപടിയുമായി ഇന്ത്യ

പാകിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ എന്താണെന്ന് ലോകത്തിന് മുഴുവന്‍ അറിയാം.

ന്യൂഡല്‍ഹി : ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ അഭിപ്രായം പറയാതെ സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ ശ്രദ്ധചെലുത്തണമെന്ന് പാകിസ്ഥാനോട് ഇന്ത്യ. പാകിസ്ഥാന്റെ എല്ലാ പ്രസ്താവനകള്‍ക്കും മറുപടി പറയേണ്ട ആവശ്യം ഇന്ത്യയ്ക്കില്ല. പാകിസ്ഥാന്റെ എല്ലാ പ്രസ്താവനകളും അനാവശ്യമാണെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. പാകിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ എന്താണെന്ന് ലോകത്തിന് മുഴുവന്‍ അറിയാം.

അവരുടെ കഷ്ടതകള്‍ അവസാനിപ്പിക്കാനാണ് പാകിസ്ഥാന്‍ ശ്രമിക്കേണ്ടത്. അല്ലാതെ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയുകയല്ല വേണ്ടതെന്നും രവീഷ് കുമാര്‍ പറഞ്ഞു.ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടത്തിയ പ്രസ്താവനയിലാണ് ഇന്ത്യയുടെ മറുപടി.പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കിയതിന് പിന്നാലെയാണ് ട്വിറ്ററിലൂടെ ഇമ്രാന്‍ ഖാന്‍ രംഗത്തെത്തിയത്. ഹിന്ദു മേധാവിത്വ അജണ്ട നടപ്പിലാക്കാനുള്ള ആസൂത്രിത ശ്രമമാണ് നരേന്ദ്ര മോദി നടത്തുന്നത് എന്നാണ് ഇമ്രാന്‍ ഖാന്‍ ട്വിറ്ററിലൂടെ പറഞ്ഞത്.

ഇതിന് പിന്നാലെയാണ് ചുട്ടമറുപടിയുമായി ഇന്ത്യ രംഗത്ത് വന്നത്.കൂടാതെ
പൗരത്വ ബില്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യം മാത്രമാണ്. ഇതില്‍ ബംഗ്ലാദേശിന് ആശങ്ക വേണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.നിലവിലെ സര്‍ക്കാരിനു കീഴില്‍ മതപരമായ പീഡനങ്ങള്‍ ന്യൂനപക്ഷങ്ങള്‍ നേരിടുന്നില്ല. എന്നാല്‍ ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയില്‍ അഭയം തേടിയ കുടിയേറ്റക്കാര്‍ അത്തരത്തില്‍ പീഡിപ്പിക്കപ്പെട്ടവരാണ്.

ബംഗ്ലാദേശിലെ ഇപ്പോഴത്തെ സര്‍ക്കാര്‍ അവരുടെ ഭരണഘടനാ വ്യവസ്ഥകള്‍ അനുസരിച്ച്‌ അവിടെ താമസിക്കുന്ന ന്യൂനപക്ഷങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എകെ അബ്ദുള്‍ മോമെന്‍ ഇന്ത്യ സന്ദര്‍ശനം റദ്ദ് ചെയ്തില്‍ മറ്റ് കാര്യങ്ങള്‍ ഇല്ലെന്നും വിദേശമന്ത്രാലയം പറഞ്ഞു. സന്ദര്‍ശനം റദ്ദാക്കുന്നതിനെക്കുറിച്ച്‌  അദ്ദേഹം വിശദീകരണം നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button