KeralaLatest NewsNews

മരം മുറിച്ചത് കേരളത്തില്‍ , ദമ്പതികളെ അറസ്റ്റ് ചെയ്തത് കര്‍ണാടക വനം വകുപ്പും : മരം മുറിച്ച് ദമ്പതികള്‍ ആപ്പിലായത് ഇങ്ങനെ : അറസ്റ്റിനെതിരെ നാട്ടുകാരുടെ പ്രതിഷേധം

ഇരിട്ടി : മരം മുറിച്ചത് കേരളത്തില്‍ , ദമ്പതികളെ അറസ്റ്റ് ചെയ്തത് കര്‍ണാടക വനം വകുപ്പും. മരം മുറിച്ച് ദമ്പതികള്‍ ആപ്പിലായത് ഇങ്ങനെ. കണ്ണൂര്‍ മാക്കൂട്ടത്താണ് സംഭവം. മാക്കൂട്ടത്ത് കേരളത്തിന്റെ റവന്യു പുറമ്പോക്ക് ഭൂമിയില്‍ മരം മുറിച്ചതിനാണ് മലയാളി ദമ്പതികളെ കര്‍ണാടക വനം വകുപ്പ് കസറ്റഡിയിലെടുത്തത് . കേസ് പരിഗണിക്കുന്നത് വിരാജ്പേട്ട കോടതി ഇന്നത്തേക്കു മാറ്റിയതോടെ ദമ്പതികള്‍ വനം വകുപ്പിന്റെ കസ്റ്റഡിയില്‍ തുടരുകയാണ്. മാക്കൂട്ടത്തെ പുറമ്പോക്ക് ഭൂമിയില്‍ 3 പതിറ്റാണ്ടായി താമസിക്കുന്ന മാട്ടുമ്മല്‍ ബാബു, ഭാര്യ സൗമിനി എന്നിവരെയാണു മാക്കൂട്ടം വന്യജീവി സങ്കേതത്തില്‍ നിന്നുള്ള വനപാലകര്‍ ഇന്നലെ രാവിലെ പിടിച്ചു കൊണ്ടുപോയത്.

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ബാബുവിന്റെയും സൗമിനിയുടെയും വീട് തകര്‍ന്നതിനെ തുടര്‍ന്നു കിളിയന്തറയില്‍ വാടക വീട്ടിലാണു കഴിയുന്നത്.. ദമ്പതികളുടെ അറസ്റ്റിനെ തുടര്‍ന്ന് രോഷാകുലരായ പ്രദേശവാസികള്‍ തലശ്ശേരി- കുടക് അന്തര്‍സംസ്ഥാന പാത കൂട്ടുപുഴ പാലത്തില്‍ ഉപരോധിച്ചു. ദമ്പതികള്‍ക്കു ജാമ്യം നല്‍കാമെന്ന വ്യവസ്ഥയില്‍ 3 മണിക്കൂറിനു ശേഷം ഉപരോധം അവസാനിപ്പിച്ചെങ്കിലും ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്ത് രാത്രിയോടെ ഇവരെ കോടതിയില്‍ ഹാജരാക്കി.

വനപാലക സംഘം ദമ്പതികളെ വീട്ടില്‍ നിന്നു വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നെന്നു നാട്ടുകാര്‍ പറഞ്ഞു. കൂട്ടുപുഴ പാലത്തില്‍ ഉപരോധം നടത്തിയതോടെ ഇരുവശത്തുമായി നൂറുകണക്കിനു വാഹനങ്ങളും യാത്രക്കാരും കുടുങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button