Latest NewsKeralaNews

കാസര്‍ഗോഡ് വിമാനത്താവളം : പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കേന്ദ്രവ്യോമയാന മന്ത്രാലയത്തിന്റെ അനുമതി

കാസര്‍ഗോഡ്: കാസര്‍ഗോഡ് വിമാനത്താവളം , പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കേന്ദ്രവ്യോമയാന മന്ത്രാലയത്തിന്റെ അനുമതി. ചെറുവാമാനത്താവളമാണ് കാസര്‍ഗോഡ് വരുന്നത്. കാസര്‍ഗോഡ് ജില്ലയില്‍ പെരിയയിലാണ് എയര്‍ സ്ട്രിപ് നിര്‍മ്മിക്കാന്‍ പദ്ധതിയുള്ളത്. പദ്ധതിക്ക് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അനുമതി നല്‍കി. ഒരു റണ്‍വേയുള്ളതാണ് എയര്‍ സ്ട്രിപ്പ് എന്നറിയപ്പെടുന്ന ചെറു വിമാനത്താവളം. ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടായിരിക്കും.

Read Also : ശബരിമല വിമാനത്താവളം; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

പദ്ധതിയുടെ നടപടി വേഗത്തിലാക്കാന്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയം റവന്യു വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ഉഡാന്‍ പദ്ധതി പ്രകാരമാണ് എയര്‍ സ്ട്രിപ്പിന് അനുമതി ലഭിച്ചിരിക്കുന്നത്. ഇക്കാര്യം മന്ത്രി ഇ ചന്ദ്രശേഖരനാണ് അറിയിച്ചത്. സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ എയര്‍ സ്ട്രിപ് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button