KeralaLatest NewsNews

മകനും ഭാര്യയും ചേര്‍ന്നു നിരന്തരം മര്‍ദിക്കുന്നു.. ആകെയുള്ള ഏഴു സെന്റും വീടും സ്വന്തമാക്കി : വയോധിക ദമ്പതികള്‍ മനുഷ്യാവകാശ കമ്മിഷനു പരാതി നല്‍കി

ആലുവ: മകനും ഭാര്യയും ചേര്‍ന്നു നിരന്തരം മര്‍ദിക്കുന്നു.. ആകെയുള്ള ഏഴു സെന്റും വീടും സ്വന്തമാക്ക. വയോധിക ദമ്പതികള്‍ മനുഷ്യാവകാശ കമ്മിഷനു പരാതി നല്‍കി.
പറവൂര്‍ വടക്കേക്കര സ്വദേശികളായ മണിയും (72) ഭാര്യ ഉഷ(63) യുമാണ് പരാതിക്കാര്‍. മകനും ഭാര്യയും ചേര്‍ന്നു നിരന്തരം മര്‍ദിക്കുന്നെന്നും സമാധാനമായി ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും ഇവര്‍ മനുഷ്യാവകാശ കമ്മിഷനു പരാതി നല്‍കി. ആകെയുള്ള സമ്പാദ്യമായ 7 സെന്റ് സ്ഥലവും വീടും അവര്‍ സ്വന്തമാക്കിയെന്നും പരാതിയില്‍ പറയുന്നു. പറവൂര്‍ വടക്കേക്കര സ്വദേശികളായ മണിയും (72) ഭാര്യ ഉഷ(63) യുമാണ് പരാതിക്കാര്‍.

Read Also : അന്ധനും വൃദ്ധനുമായ പിതാവിനെ തെരുവില്‍ ഉപേക്ഷിച്ച് മക്കള്‍ : നാല് മക്കളുള്ള ഈ 82 കാരന്‍ കഴിയുന്നത് നാട്ടുകാരുടെ സംരക്ഷണയില്‍

പൊലീസില്‍ പലതവണ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നും ഓരോ തവണ ചെല്ലുമ്പോഴും കുറച്ചുനേരം സ്റ്റേഷനില്‍ നിര്‍ത്തിയശേഷം എതിര്‍കക്ഷികള്‍ വന്നില്ലെന്ന് പറഞ്ഞ് തിരിച്ചയയ്ക്കുകയാണ് പതിവെന്നും ഇവര്‍ പറഞ്ഞു. മകന്‍ സിപിഎം പ്രവര്‍ത്തകനായതാണ് കാരണമെന്നാണ് ഇവര്‍ ആരോപിക്കുന്നത്.
ഫോര്‍ട്ടകൊച്ചി ആര്‍ഡിഒയ്ക്കും ദമ്ബതികള്‍ പരാതി നല്‍കിയിരുന്നെങ്കിലും ഇതിലും നടപടിയുണ്ടായില്ല. പരാതിയില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാന്‍ ആവശ്യപ്പെട്ട് ആര്‍ഡിഒയ്ക്കു നോട്ടീസ് നല്‍കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button