Latest NewsLife Style

ആന്റിബയോട്ടിക് കഴിയ്ക്കുന്നവര്‍ സൂക്ഷിയ്ക്കുക

രോഗവാഹികളായ അണുക്കള്‍ക്കെതിരെയുള്ള പ്രധാന ആയുധമാണ് ആന്റിബയോട്ടിക്. പക്ഷേ രോഗാണുക്കള്‍ക്കെതിരെ ഇന്ന് പല മരുന്നുകളും രോഗികളില്‍ മാറ്റമുണ്ടാക്കുന്നില്ല. അതിന്റെ കാരണമാണ് ആന്റിബയോട്ടിക് റെസിസ്റ്റന്‍സ്.

ആന്റിബയോട്ടിക് എന്നത് മിക്ക ആളുകള്‍ക്കും പ്രത്യേകിച്ച് നമ്മള്‍ മലയാളികള്‍ക്ക് കേട്ട് പരിചയമുള്ള ഒരു പദമാണ്. ഒരു ബാക്റ്റീരിയയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്ന ഏതൊരു വസ്തുവിനെയും ആന്റിബയോട്ടിക് എന്ന് പറയും. ആദ്യമായി ആന്റിബയോട്ടിക് എന്നൊരു വസ്തു കണ്ടുപിടിച്ചത് അലക്സാണ്ടര്‍ ഫ്ലെമിങ് ആണ്.

ഇങ്ങനെ ഓരോ മരുന്നും രോഗാണുവിന്റെ വളര്‍ച്ചയിലോ പ്രത്യുല്‍പ്പാദനത്തിലോ ഉള്ള ഏതെങ്കിലും ഒരു കൃത്യമായ സ്റ്റെപ്പിനെ തടസ്സപ്പെടുത്തുന്നത് വഴിയാണ് രോഗാണുവിനെ നശിപ്പിയ്ക്കുന്നത്.

അതിനൊരു മറുവശം കൂടിയുണ്ട്. മരുന്നിന്റെ ആ പ്രത്യേക മെക്കാനിസത്തെ അതിജീവിയ്ക്കാന്‍ അണുവിന് കഴിഞ്ഞാല്‍, അതിനായി സ്വയം മാറാന്‍ കഴിഞ്ഞാല്‍ രോഗാണുകള്‍ മരുന്നിനെ അതിജീവിക്കും. നിര്‍ജീവമായ മരുന്നിന്റെ മാത്രകള്‍ക്ക് ഇങ്ങനെ സ്വയം മാറാനുള്ള കഴിവില്ല. ഈ അവസ്ഥയെ മറികടക്കാന്‍ പുതിയ മരുന്നുകള്‍ തന്നെ വേണ്ടി വരും.

അശാസ്ത്രീയമായ പ്രവണതകള്‍ കാരണം റെസിസ്റ്റന്റ് ബാക്റ്റീരികള്‍ ദിനംപ്രതി കൂടിവരികയാണ്. ആന്റിബയോട്ടിക് മാത്രകളുടെ അനാവശ്യമായ ഉപയോഗമാണ് ഇതിന് പ്രധാന കാരണം.
ഒറ്റദിവസത്തെ പനിയ്ക്ക്, ചെറിയ ജലദോഷത്തിന്, ഒരു തവണ ഒന്ന് വയറിളകിയാല്‍ ആന്റിബയോട്ടിക് പതിവ് ശീലമായിരിക്കുകയാണ്. ഈ ശീലം ശരീരത്തില്‍ രോഗാണുവില്ലാത്തപ്പോള്‍ ഈ മരുന്ന് ശരീരത്തിലെ സഹായി ബാക്റ്റീരിയകളെ കൊല്ലുകയും അവയുടെ സ്ഥാനത്ത് ഹാനികരമായ അണുക്കള്‍ നിറയുകയും ചെയ്യും.

മരുന്ന് വേണ്ട സാഹചര്യത്തില്‍ താത്കാലിക ആശ്വാസം കണക്കിലെടുത്ത് രോഗി സ്വയം ചികിത്സ നിര്‍ത്തുകയും ചെയ്യും. ആന്റിബയോട്ടിക് കോഴ്സ് പൂര്‍ത്തിയാക്കാത്ത പക്ഷം ബാക്ടീരിയകള്‍ വീണ്ടും ശരീരത്തില്‍ നിറയും. റെസിസ്റ്റന്റ് ആയ പുതിയ തലമുറ ബാക്ടീരിയ വരുനും സാധ്യതയുണ്ട്. അതിനെ തുരത്താന്‍ അത് വരെ ഉപയോഗിച്ച മരുന്നുകള്‍ മതിയാവില്ല. മറ്റൊരു കാരണം കന്നുകാലികളിലും കോഴികളിലും പുഷ്ടിപ്പെടുത്തലിനായി ആന്റിബയോട്ടിക് ഉപയോഗിയ്ക്കുന്നത്. അതെത്രത്തോളം ആധുനിക വൈദ്യശാസ്ത്രത്തിന് ഇടപെടാന്‍ പറ്റുന്ന മേഖലയാണെന്നത് സംശയമാണ്.

പ്രധാനമായും അനാവശ്യമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിയ്ക്കാതെ ഇരിയ്ക്കുക. നല്ല പോലെ വെള്ളം കുടിച്ച് വിശ്രമിച്ചാല്‍ മാറാവുന്ന ചെറിയ പനികള്‍ക്ക് പാരാസിറ്റാമോള്‍ മാത്രം മതിയെന്ന് ഡോക്ടര്‍ പറയുമ്പോള്‍ അത് ഉള്‍ക്കൊള്ളുക. മരുന്ന് വേണ്ട സാഹചര്യത്തില്‍ ഡോക്ടറുടെ നിര്‍ദേശം അനുസരിച്ച് ആന്റിബയോട്ടിക് കോഴ്സ് പൂര്‍ത്തിയാക്കുക. ലോകാരോഗ്യ സംഘടന നവംബര്‍ 18 മതല്‍ 24 വരെ ആന്റിബയോട്ടിക് റെസിസ്റ്റന്‍സ് പ്രശ്ന പരിഹാരത്തിനായി ആന്റിബയോട്ടിക് അവബോധവാരമായി ആചരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button