Latest NewsNewsBusiness

ലോകത്തെ ഏറ്റവും കരുത്തരായ വനിതകളുടെ പട്ടിക പുറത്തുവിട്ട് ഫോബ്‌സ് മാസിക : പട്ടികയില്‍ കേന്ദ്രധനകാര്യ മന്ത്രിയും

ന്യുയോര്‍ക്ക് : ലോകത്തെ ഏറ്റവും കരുത്തരായ വനിതകളുടെ പട്ടിക പുറത്തുവിട്ട് ഫോബ്‌സ് മാസിക. പട്ടികയില്‍ ധനകാര്യ മന്ത്രി നിര്‍മല സീതാരാമനും സ്ഥാനം പിടിച്ചു. ഫോബ്സ് മാസിക തയാറാക്കിയ 100 കരുത്തരായ വനിതകളുടെ പട്ടികയിലാണ് നിര്‍മല സീതാരാമന്‍ ഇടംപിടിച്ചത്. ആദ്യമായി പട്ടികയില്‍ ഉള്‍പ്പെടുന്ന നിര്‍മലയ്ക്ക് 34-ാം സ്ഥാനമാണ്.

Read Also : നേട്ടങ്ങളില്‍ ഒരു പൊന്‍തൂവല്‍കൂടി; അറബ് മേഖലയില്‍ വിജയം കൈവരിച്ചവരുടെ ഫോബ്‌സ് ലിസ്റ്റില്‍ ഈ മലയാളി വ്യവസായിയും

എച്ച്സിഎല്‍ കോര്‍പറേഷന്‍ സിഇഒ റോഷ്നി നദാര്‍ മല്‍ഹോത്രയും ബൈകോണ്‍ സ്ഥാപക കിരണ്‍ മജുംദാറും പട്ടികയിലുണ്ട്. 2019-ലെ പട്ടികയില്‍ ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലാണ് ഒന്നാമത്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റിനെ ലഗാര്‍ഡെ രണ്ടാമതെത്തി. യുഎസ് പ്രതിനിധിസഭ സ്പീക്കര്‍ നാന്‍സ് പെലോസിയാണു തൊട്ടുപിന്നില്‍. ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും പട്ടികയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button