Latest NewsNewsBusiness

ഈ ആഴ്ച അവസാനിയ്ക്കുമ്പോള്‍ നേട്ടത്തില്‍ തിളങ്ങി ഓഹരി വിപണി : നേട്ടത്തിനു പിന്നില്‍ ആഗോള വിപണിയിലെ ശുഭസൂചനകള്‍

മുംബൈ: ഈ ആഴ്ച അവസാനിയ്ക്കുമ്പോള്‍ നേട്ടത്തില്‍ തിളങ്ങി ഓഹരി വിപണി . നേട്ടത്തിനു പിന്നില്‍ ആഗോള വിപണിയിലെ ശുഭസൂചനകളാണെന്നാണ് വിലയിരുത്തല്‍. സെന്‍സെക്‌സ് 428 പോയന്റ് നേട്ടത്തില്‍ 41,008.71ലും നിഫ്റ്റി 114.90 പോയന്റ് ഉയര്‍ന്ന് 12086.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1551 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 986 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. പൊതുമേഖല ബാങ്ക്, ലോഹം, ഓട്ടോ, അടിസ്ഥാന സൗകര്യവികസനം, എഫ്എംസിജി, ഐടി ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. ഫാര്‍മ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

ആക്സിസ് ബാങ്ക്, വേദാന്ത, ഹിന്‍ഡാല്‍കോ, എസ്ബിഐ, കോള്‍ ഇന്ത്യ, യെസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ടിസിഎസ്, ടാറ്റ മോട്ടോഴ്സ്, വിപ്രോ, എച്ച്സിഎല്‍ ടെക്, എച്ച്ഡിഎഫ്സി, ഇന്‍ഫോസിസ്, എന്‍ടിപിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഡോ.റെഡ്ഡീസ് ലാബ്, ഭാരതി എയര്‍ടെല്‍, സീ എന്റര്‍ടെയന്‍മെന്റ്, കൊട്ടക് മഹീന്ദ്ര, ബജാജ് ഓട്ടോ, യുപിഎല്‍, ബ്രിട്ടാനിയ, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close