Latest NewsNewsIndiaInternational

ദേശീയ പൗരത്വ ഭേദഗതി ബില്ലിന് പിന്തുണയുമായി ബംഗ്ലാദേശി എഴുത്തുകാരി തസ്‌ലീമ നസ്റിന്‍

ന്യൂഡല്‍ഹി: ദേശീയ പൗരത്വ ഭേദഗതി ബില്ലിന് പിന്തുണയുമായി ബംഗ്ലാദേശി എഴുത്തുകാരി തസ്‌ലീമ നസ്റിന്‍. പൗരത്വ ഭേദഗതി ബില്ല് മുസ്ലീം വിരുദ്ധമല്ല. ഇന്ത്യ ഒരിക്കലും മുസ്ലീങ്ങളെ നാടുകടത്തില്ലെന്നും തസ്‌ലീമ പറഞ്ഞു. മതഭ്രാന്തന്മാര്‍ എപ്പോഴും ലക്ഷ്യമിടുന്നത് ന്യൂനപക്ഷങ്ങളെയാണ്. അതുകൊണ്ടു തന്നെ പൗരത്വ നിയമം പാസാക്കിയതില്‍ താന്‍ അതീവ സന്തോഷവതിയാണെന്നും തസ്‌ലീമ പറഞ്ഞു. എഴുത്തുകാരിയായ തസ്‌ലീമ നസ്‌റിന്‍ മുസ്ലീം ഗ്രൂപ്പുകളില്‍ നിന്നുള്ള ഭീഷണിയെ തുടര്‍ന്നാണ് സ്വന്തം നാടായ ബംഗ്ലാദേശില്‍ നിന്നും നാടുകടത്തപ്പെട്ടത്.

ഇസ്ലാമിക സംഘടനകളെ വിമര്‍ശിക്കുന്നതിനാല്‍ അവര്‍ എപ്പോഴും തങ്ങളെ വെറുക്കുന്നുവെന്നും തസ്‌ലീമ നസ്‌റിന്‍ വ്യക്തമാക്കി. തന്നെ പോലുള്ള സ്വതന്ത്ര ചിന്തകര്‍ക്കും ഇന്ത്യന്‍ പൗരത്വം ലഭിക്കണമെന്നും അവര്‍ പറഞ്ഞു. മതഭ്രാന്തന്മാരുടെ പ്രവര്‍ത്തികളിലൂടെ ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത് സ്വതന്ത്രചിന്തകരാണ്.

ALSO READ: പൗരത്വ ബിൽ പ്രതിഷേധം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഷില്ലോങ് സന്ദർശനം റദ്ദാക്കി

ദേശീയ പൗരത്വ ഭേദഗതി ബില്ലില്‍ കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി ഒപ്പുവെച്ചത്. മതത്തിന്റെ പേരില്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്ന നടപടിയാണിത്. ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും 2014 ഡിസംബര്‍ 31 ന് മുന്‍പ് ഇന്ത്യയിലെത്തിയ 6 മതങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്കാണ് പുതിയ നിയമപ്രകാരം പൗരത്വം ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button