Latest NewsNewsIndia

ഭര്‍തൃവീട്ടുകാരെ മയക്കിക്കിടത്തി നവവധു ആഭരണങ്ങളും പണവുമായി കടന്നുകളഞ്ഞു

ലക്നൗ: കല്ല്യാണം കഴിഞ്ഞ് നാലാം ദിവസം ഭര്‍തൃവീട്ടുകാരെ മയക്കിക്കിടത്തി ആഭരണങ്ങളും പണവുമായി നവവധു കടന്നുകളഞ്ഞു. ഉത്തര്‍പ്രദേശിലെ ബദാവൂന്‍ ജില്ലയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഡിസംബര്‍ ഒന്‍പതിനായിരുന്നു പ്രവീണ്‍- റിയ ദമ്പതികളുടെ വിവാഹം. വെള്ളിയാഴ്ചത്തെ അത്താഴ ഭക്ഷണത്തില്‍ റിയ ലഹരി കലര്‍ത്തിയതോടെ ഭര്‍തൃവീട്ടുകാര്‍ ഒന്നടങ്കം മയക്കത്തിലായി. ഈ തക്കം നോക്കി റിയ സ്വർണവും പണവുമായി മുങ്ങുകയായിരുന്നു. 70000 രൂപയും മൂന്നു ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളുമാണ് റിയ കടന്നു കളഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button