Latest NewsIndiaInternational

ലോകത്തെ ഏറ്റവും കരുത്തരായ വനിതകളില്‍ നിര്‍മലാ സീതാരാമനും: ഫോബ്സ് തയാറാക്കിയ പട്ടിക ഇങ്ങനെ

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമനും ഇടംപിടിച്ചു. ഫോബ്‌സ് മാസികയുടെ ഈ വര്‍ഷത്തെ പട്ടികയിലാണ് നിര്‍മലാ സീതാരാമന്‍ 34-ാം സ്ഥാനത്തായി ഇടംനേടിയത്.ജര്‍മ്മന്‍ ചാന്‍സിലര്‍ ആഞ്‌ജെലാ മെര്‍ക്കലാണ്‌ പട്ടികയുടെ തലപ്പത്ത്.യൂറോപ്യന്‍ കേന്ദ്ര ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റീനെ ലഗാര്‍ഡാണ് രണ്ടാം സ്ഥാനത്ത്.

യു.എസ്.ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയാണ് മൂന്നാമത്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന 29-ാം സ്ഥാനത്തുണ്ട്. ഭരണ നേതൃത്വം, ബിസിനസ്സ്, ജീവകാരുണ്യപ്രവര്‍ത്തനം, മാധ്യമം തുടങ്ങിയ മേഖലകളില്‍ നിന്ന് തിരഞ്ഞെടുക്കുന്നവരാണ് ഫോബ്‌സ് മാസികയുടെ പട്ടികയില്‍ ഇടംപിടിക്കുന്നത്.

34-ാം സ്ഥാനത്തുള്ള നിര്‍മലാ സീതാരാമന്‍ പട്ടികയിലെ പുതുമുഖമാണ്. പട്ടികയിലിടം പിടിക്കുന്ന ആദ്യ ഇന്ത്യന്‍വനിതാ ധനകാര്യമന്ത്രികൂടിയാണവര്‍. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അധിക ചുമതല വഹിച്ചത് ഒഴിച്ചാല്‍ മുഴുവന്‍ സമയ ഇന്ത്യന്‍ ധനകാര്യമന്ത്രിയാകുന്ന ആദ്യ വനിതയാണ് നിര്‍മല.

shortlink

Related Articles

Post Your Comments

Related Articles


Back to top button