Latest NewsNattuvarthaNews

പ്രതീക്ഷിച്ചതിലും നേരത്തെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി : തിരുവനന്തപുരം നഗരത്തില്‍ തടസപ്പെട്ട ശുദ്ധജല വിതരണം സാധാരണ നിലയിലേയ്ക്ക്

തിരുവനന്തപുരം: പ്രതീക്ഷിച്ചതിലും നേരത്തെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. തിരുവനന്തപുരം നഗരത്തില്‍ തടസപ്പെട്ട ശുദ്ധജല വിതരണം സാധാരണ നിലയിലേയ്ക്കd. അരുവിക്കര ജല ശുദ്ധീകരണ ശാലയിലെ രണ്ട് പ്ലാന്റിലെയും നവീകരണ ജോലികളാണ് പ്രതക്ഷിച്ച ദിവസത്തിനേലും മുമ്പേ പൂര്‍ത്തിയായത്. നവീകരണ ജോലികള്‍ക്ക് ശേഷം പ്ലാന്റുകളില്‍ പരിശോധന നടത്തി ഉറപ്പിച്ച ശേഷം ജല അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ പ്രതീക്ഷിച്ചതിലും വളരെ വേഗം നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചുവെന്നത് തിരുവനന്തപുരം നഗര നിവാസികള്‍ക്ക് ആശ്വാസമായി.

.രണ്ട് പ്ലാന്റുകളില്‍ നിന്നും പമ്പിംഗ് ആരംഭിച്ചു. ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തായാകുന്നത് നഗരവാസികളെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ്. അരുവിക്കരയിലെ 74 എംഎല്‍ഡി പ്ലാന്റിലും 86 എംഎല്‍ഡി പ്ലാന്റിലുമാണ് നവീകരണ ജോലികള്‍ ഉണ്ടായിരുന്നത്. ഇന്ന് വൈകുന്നേരത്തിനുള്ളില്‍ ജലവിതരണം സാധാരണ നിലയിലെത്തും. ഇന്നലെ ഉച്ച മുതലാണ് പമ്പിംഗ് പൂര്‍ണ്ണമായും നിര്‍ത്തിവച്ചത്..

അതേസമയം ജലവിതരണം തടസ്സപെടാതിരിക്കാന്‍ ഏര്‍പ്പെടുത്തിയ ബദല്‍ ശുദ്ധജല വിതരണം നല്ല രീതിയില്‍ പുരോഗമിച്ചു. ടാങ്കറുകളില്‍ ജലമെത്തിച്ച് 51 വാര്‍ഡുകളിലും ജലം വിതരണം ചെയ്യുകയായിരുന്നു. അതിനിടയിലാണ് കൃത്യസമയത്ത് തന്നെ പ്ലാന്റിലെ അറ്റകുറ്റപ്പണി തീരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button