Latest NewsKeralaNews

കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ട്രെയിന്‍തട്ടി മരിച്ചനിലയില്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. ഓള്‍ സെയിന്റ്സ് കോളജിന് സമീപത്താണ് സംഭവം. തിരുവനന്തപുരം സെന്‍ട്രല്‍ എക്സെസ് ആന്റ് ഇന്‍കം ടാക്സ് ഓഫീസില്‍ ജോലിചെയ്യുന്ന കോട്ടയം അയ്മനം സ്വദേശി മോന്‍സണ്‍ വര്‍ഗീസ് ആണ് മരിച്ചത്. വെള്ളിയാഴ്ച മുതല്‍ കാണാനില്ലായിരുന്നു ഇയാളെ. ഇന്നലെ രാത്രിയാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button