KeralaLatest NewsNews

ശബരിമലയില്‍ യുവതീപ്രവേശനം പാടില്ലെന്ന് ഗായകന്‍ കെ ജെ യേശുദാസ്

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് ഗായകന്‍ കെ ജെ യേശുദാസ്. യുവതികള്‍ക്ക് വേണമെങ്കില്‍ ഇന്ത്യയിലെ മറ്റ് ക്ഷേത്രങ്ങളില്‍ പോകാമെന്നും യേശുദാസ് പറഞ്ഞു. ചെന്നൈയില്‍ ഒരു പരുപാടിയിലാണ് നിലപാട് യേശുദാസ് തന്റെ നിലപാട് വ്യക്തമാക്കിയത്. സാക്ഷാല്‍ ധര്‍മ്മശാസ്താവാണ് ശബരിമലയില്‍ ഇരിക്കുന്നത്. അതുകൊണ്ടുതന്നെ ധര്‍മ്മമേ അവിടെ നടക്കൂവെന്ന് യേശുദാസ് നേരത്തെ പറഞ്ഞിരുന്നു.യുവതികള്‍ ശബരിമലയിലേക്ക് പോകരുതെന്ന് പറയുന്നത് അയ്യപ്പന്‍ നോക്കുമെന്നതുകൊണ്ടല്ലെന്നും യേശുദാസ് പറഞ്ഞു.

എന്റെ അച്ഛന്‍ രഹസ്യമായി കഠിനവ്രതമെടുത്ത് ശബരിമലയില്‍ പോയിരുന്നു. അമ്മയും ഞങ്ങളും ഇക്കാര്യം അറിഞ്ഞിരുന്നില്ല. രണ്ടു വര്‍ഷം മുന്‍പ് അച്ഛനെ കുറിച്ച് ഒരു സുഹൃത്ത് എഴുതിയ പുസ്തകത്തിലാണ് 1947 ല്‍ അച്ഛന്‍ വ്രതം നോറ്റ് ശബരിമലയില്‍ പോയ കാര്യം പറയുന്നത്. എന്റെ അച്ഛനാണ് സിനിമയില്‍ അയ്യപ്പ ഭക്തിഗാനം ആദ്യം പാടിയ വ്യക്തി. പിന്നീട് ഹരിവരാസനം പാടാന്‍ അവസരം കിട്ടിയെന്നും യേശുദാസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button