UAELatest NewsNewsGulf

യുഎഇയില്‍ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം : പ്രവാസി അറസ്റ്റിൽ

ദുബായ് : പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രവാസി അറസ്റ്റിൽ ഏഴ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കുറ്റത്തിന് 34കാരനായ പ്രവാസിയാണ് ദുബായിൽ പിടിയിലായത്. കാറിനുള്ളില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അല്‍ മുറഖബ പൊലീസ് സ്റ്റേഷനിൽ നവംബര്‍ ഒന്നിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതി ഏത് രാജ്യക്കാരനാണെന്നുള്ള വിവരങ്ങൾ ലഭ്യമല്ല

കുടുംബത്തോടൊപ്പം എല്‍ മംസര്‍ പാര്‍ക്കില്‍ സമയം ചിലവഴിക്കുന്നതിനിടെ കുട്ടിയെ കാണാതാവുകയായിരുന്നു. പരിസരത്തെല്ലാം അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കുട്ടി മറ്റൊരാള്‍ക്കൊപ്പം അവിടെ തിരിച്ചെത്തി. എവിടെയായിരുന്നുവെന്ന് അമ്മ ചോദിച്ചപ്പോൾ കാറിനുള്ളിലേക്ക് തന്നെ വിളിച്ചുകൊണ്ടുപോയെന്നും വസ്ത്രങ്ങള്‍ മാറ്റി സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്നും കുട്ടി പറഞ്ഞു.

Also read : തിരക്കേറിയ റോഡില്‍ കാറോടിച്ച് പത്തുവയസുകാരന്‍; വീഡിയോ വൈറല്‍, നടപടിയുമായി പോലീസ്

ഉടൻ തന്നെ കുട്ടിയുടെ അച്ഛൻ ഇയാളെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. ഉടൻ തന്നെ പോലീസില്‍ വിവരമറിച്ചതിന് പിന്നാലെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഇയാളെ പിടികൂടി പ്രോസിക്യൂഷന്‍ ചോദ്യം ചെയ്തപ്പോഴും കുറ്റം സമ്മതിച്ചു. കഴിഞ്ഞ ദിവസം ദുബായ് പ്രാഥമിക കോടതിയില്‍ വിചാരണ തുടങ്ങി. അടുത്ത വിചാരണ ഡിസംബര്‍ 29ലേക്ക് മാറ്റിവെച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button