Latest NewsNewsIndia

മുന്‍ ബിഹാര്‍ മുഖ്യമന്ത്രി റാബ്റി ദേവിക്ക് എതിരെ ഗാര്‍ഹിക പീഡന പരാതിയുമായി മരുമകള്‍  

പാട്‌ന: ലാലു പ്രസാദ് യാദവിന്റെ ഭാര്യയും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ  റാബ്റി ദേവിക്ക് എതിരെ മരുമകള്‍  ഐശ്വര്യ റായ് ഗാര്‍ഹിക പീഡന പരാതി നല്‍കി. കാലിത്തീറ്റ കുംഭകോണക്കേസില്‍പ്പെട്ട് ലാലു പ്രസാദ് യാദവ് ജയിലില്‍ കഴിയുന്നതിനിടെയാണ് കുടുംബത്തില്‍ അമ്മായിയമ്മ-മരുമകള്‍ പോര്  നടക്കുന്നത്. റാബ്രി ദേവി തന്നെ ശാരീരികമായി മര്‍ദ്ദിച്ചെന്നും മുടിക്കുപിടിച്ച് തള്ളി  വീട്ടില്‍നിന്ന് ഇറക്കിവിടുകയും ചെയ്തുവെന്ന ആരോപണവുമായാണ്  മരുമകള്‍ രംഗത്തുവന്നത്. പട്നയിലെ 10 സര്‍ക്കുലര്‍ റോഡ് ഹൗസിലാണ് ലാലുവിന്റെ കുടുംബം താമസിക്കുന്നത്. ഇവിടെനിന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് തന്നെ പുറത്താക്കിയതെന്ന് ഐശ്വര്യ പറയുന്നു.  രണ്ടാം തവണയാണ് ഐശ്വര്യ ഭര്‍തൃവീട്ടുകാര്‍ക്ക് എതിരെ ആരോപണങ്ങളുമായി രംഗത്ത് വരുന്നത്.

സംഭവത്തെത്തുടര്‍ന്ന് ഐശ്വര്യയുടെ അച്ഛനും മുന്‍ എംഎല്‍എ.യുമായ ചന്ദ്രിക റായിയുടെയും കൂടി  പരാതിയുടെ അടിസ്ഥാനത്തില്‍ റാബ്രി ദേവിക്കെതിരേ സചിവാലയ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. റാബ്റി ദേവിക്ക് എതിരെ പോലീസില്‍ പരാതി നല്‍കിയതിന് പുറമെ ഐശ്വര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ലാലു പ്രസാദിന്റെ മൂത്ത മകന്‍ തേജ് പ്രതാപ് യാദവിനെയാണ് ഐശ്വര്യ വിവാഹം ചെയ്തിരിക്കുന്നത്.  ഐശ്വര്യയുമായി വിവാഹമോചനത്തിന് തേജ് പ്രതാപ് 2018 നവംബറില്‍ കോടതിയ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനയിട്ടില്ല. ഇതിന്റെ നടപടികള്‍ നടക്കുന്നതിനിടെയാണ് റാബ്റി ദേവി മര്‍ദ്ദിച്ചതായി പരാതിപ്പെട്ട് ഐശ്വര്യ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.

ബി..എന്‍. കോളേജില്‍ പതിച്ച പോസ്റ്ററുകളില്‍ ചിലതില്‍ തന്റെ അച്ഛന്‍ ചന്ദ്രിക റായിയെക്കുറിച്ച് മോശം പരാമര്‍ശങ്ങള്‍ വന്നത് എങ്ങനെയെന്ന് താന്‍ റാബ്രിയോട് ചോദിച്ചതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമെന്ന് ഐശ്വര്യ പറഞ്ഞു. ഇതേത്തുടര്‍ന്ന് തന്റെ തലമുടിയില്‍ കുത്തിപ്പിടിച്ച റാബ്രിദേവി പുറത്തേക്ക് വലിച്ചിഴച്ചെന്നും സെക്യരിറ്റി ജീവനക്കാരെ വിളിച്ചുവരുത്തി തന്നെ പുറത്താക്കുകയുമായിരുന്നുവെന്ന് ഐശ്വര്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ വീട്ടിലെ വിഷയങ്ങള്‍ രാഷ്ട്രീയ എതിരാളികളുടെ ശ്രദ്ധതിരിക്കല്‍ തന്ത്രമാണെന്നാണ് ആര്‍ജെഡി നേതാവ് തേജസ്വി പ്രസാദ് യാദവിന്റെ വാദം.

shortlink

Post Your Comments


Back to top button