Latest NewsLife Style

കഴുത്തിലെ കറുപ്പ് നിറം മാറാന്‍ ഇതാ ചില എളുപ്പ വിദ്യകള്‍

ശരീരവും മുഖവും അഴകോടെ ഇരുന്നാലും കഴുത്തില്‍ വന്നു ചേരുന്ന കറുപ്പു നിറം ചിലപ്പോള്‍ തലവേദനയാകാം. കഴുത്തിലെ കറുപ്പ് മാറ്റാന്‍ പലതരത്തിലുള്ള ക്രീമുകളും ഉപയോഗിച്ചിട്ടും ഫലം കാണത്തവരാണ് അധികവും. അമിതമായി രാസപദാര്‍ഥങ്ങള്‍ അടങ്ങിയ ക്രീമുകള്‍ ഉപയോഗിക്കുന്നതും കഴുത്തിലെ നിറക്കുറവിന് കാരണമാകും. എത്ര ശ്രമിച്ചിട്ടും ഈ കറുപ്പു നിറം മാറാത്തതു വലിയബുദ്ധിമുട്ടാകുന്നുണ്ടോ

പഴം അരച്ച് തേനില്‍ ചാലിച്ച് കഴുത്തില്‍ പുരട്ടുക. അധികം ഉണങ്ങും മുമ്പ് കഴുകി കളയണം. ആഴ്ചയില്‍ മുന്ന് ദിവസം ഇങ്ങനെ ചെയ്താല്‍ കഴുത്തിലെ കറുപ്പ് നിറം മാറും.
റവ തൈരില്‍ കലക്കി വെണ്ണയുമായി യോജിപ്പിച്ച് സ്ഥിരമായി സ്‌ക്രബ് ചെയ്യുന്നതും കഴുത്തിലെ കറുപ്പ് നിറം കുറയാന്‍ സഹായിക്കും.

ആപ്പിളും കദളിപ്പഴവും സ്ഥിരമായി കഴിക്കുക. ധാരാളം വെള്ളവും കുടിക്കണം. ഇത് പതിവാക്കുന്നത് കഴുത്തിലെ കറുപ്പ് നിറം മാറാന്‍ സഹായിക്കും.

രണ്ട് ടേബിള്‍ സ്പൂണ്‍ കടലമാവും ഒരു നുള്ള് മഞ്ഞള്‍ പൊടിയും അര ടീ സ്പൂണ്‍ ചെറുനാരങ്ങാ നീരും അല്‍പ്പം റോസ് വാട്ടറും ചേര്‍ത്ത് മിശ്രിതമാക്കുക. അയഞ്ഞ രൂപത്തിലുള്ള മിശ്രിതം 15 മിനിറ്റ് കഴുത്തില്‍ പുരട്ടുക. ശേഷം ഇളം ചൂടുവെള്ളത്തില്‍ നന്നായി കഴുകി കളയുക. ഇത് ആഴ്ചയില്‍ രണ്ട് തവണ ചെയ്യുന്നത് നല്ലതാണ്.

രാത്രി ഉറങ്ങുന്നതിന് മുമ്പ് കഴുത്തിന് ചുറ്റും അല്‍പം കറ്റാര്‍വാഴ ജെല്‍ പുരട്ടുക. ശേഷം രാവിലെ ചെറുചൂടുവെള്ളത്തില്‍ കഴുകി കളയാം. ഇത് പതിവാക്കുന്നതും ഫലം കിട്ടാന്‍ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button