KeralaNattuvarthaLatest NewsNews

ബ്രൗൺഷുഗറുമായി ഒരാൾ അറസ്റ്റിൽ : പിടിച്ചെടുത്തത് വിൽപ്പനക്കായി എത്തിച്ച ഇരുപതോളം പാക്കറ്റുകൾ

കൊണ്ടോട്ടി : ബ്രൗൺഷുഗറുമായി ഒരാൾ അറസ്റ്റിൽ. കൊണ്ടോട്ടിയിൽ കുഴിമണ്ണ ചെറുപറമ്പ് കടക്കോട്ടിരി ശംസുദ്ദീൻ എന്ന പപ്പടം ശംസു (44)വാണ് പിടിയിലായത്. കവിതാ തീയറ്ററിനു സമീപം വിൽപ്പനക്കിടെയാണ് ഇയാൾ പിടികൂടിയത്. ഇരുപതോളം പാക്കറ്റ് ബ്രൗൺഷുഗറാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്.

Also read : ഇരട്ടക്കൊലപാതകക്കേസിലെ പ്രതി കോടതി മുറിയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

രണ്ട് വർഷം മുമ്പ് 22 കിലോ കഞ്ചാവുമായി ശംസുദ്ദീനെ മലപ്പുറം എക്‌സൈസ് പിടികൂടിയിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് പ്രതി ബ്രൗൺഷുഗർ വിൽപനയിലേക്ക് തിരിഞ്ഞത്. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 14 കിലോ കഞ്ചാവും 100 ഓളം പാക്കറ്റ് ബ്രൗൺ ഷുഗറും മയക്കുഗുളികളും ജില്ലാ ആന്റി നർക്കോട്ടിക്ക് സ്‌ക്വാഡ് പിടിച്ചെടുത്തിരുന്നു.സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളിയടക്കം അഞ്ച് പേരാണ് പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button