Latest NewsKeralaNattuvarthaNews

യുവാവിനെ ആക്രമിച്ച് പണം തട്ടിയെടുത്ത കാമുകി പിടിയിൽ

ഇടുക്കി : യുവാവിനെ ആക്രമിച്ച് പണം തട്ടിയെടുത്ത കാമുകി പിടിയിൽ. എറണാകുളം വൈറ്റില എസ്ആർഎസി റോഡിൽ പൂപ്പനപ്പിള്ളി വീട്ടിൽ നീന (32)യെ ആണ് മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തത്. മെയ് മാസം 28നു മൂന്നാറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. എറണാകുളത്ത് ആക്രി കച്ചവടം നടത്തുന്ന ഷാജിയോടൊപ്പമാണ് നീന കുട്ടികളുമൊത്ത് ഇവിടെ എത്തിയത്.

Also read : സംസ്ഥാനത്ത് വന്‍തോതില്‍ നടക്കുന്ന സ്വര്‍ണകള്ളക്കടത്തിനു പുറമെ കിലോകണക്കിന് വെള്ളിയും കടത്തുന്നു

മൂന്നാർ കോളനിയിലെ സ്വകാര്യ ഹോട്ടലിൽ മുറിയെടുത്ത യുവതി ഇവിടത്തെ ചില യുവാക്കളുടെ സഹായത്തോടെ ഷാജിയെ ആക്രമിച്ച് പണം തട്ടിയെടുക്കുയായിരുന്നു. മുറിയിൽ നിന്നും രക്ഷപ്പെട്ട ഷാജി നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും നീനയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ശേഷം ചൊവ്വാഴ്ച രാവിലെയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒൻപതു പ്രതികളുള്ള കേസിൽ ഒന്നാം പ്രതിയായ നീനയെ റിമാന്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button