KeralaLatest NewsIndia

മാപ്പു കൊണ്ട് രക്ഷയില്ല, പ്രധാനമന്ത്രിയെ വധിക്കാന്‍ പരോക്ഷമായി ആഹ്വാനം ; ടിനി ടോമിനെതിരെ പോലീസില്‍ പരാതി

തിരുവനന്തപുരം:പ്രധാനമന്ത്രിയെ വധിക്കാന്‍ പരോക്ഷമായി ആഹ്വാനം ചെയ്ത സംഭവത്തില്‍ നടന്‍ ടിനി ടോമിനെതിരെ പോലീസില്‍ പരാതി. ബി ജെ പി കോട്ടയം ജില്ലാ സെക്രട്ടറി എം വി ഉണ്ണി കൃഷ്ണനാണ് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. അതേസമയം പ്രധാനമന്ത്രിയെ വധിക്കണമെന്ന ആഹ്വാനവുമായി ഇട്ട പോസ്റ്റ് പിന്‍ വലിച്ച ശേഷം ടിനി ടോം മാപ്പ് പറഞ്ഞു.

പ്രതിഷേധം ശക്തമായതോടെയാണ് തനിക്ക് തെറ്റു പറ്റിയെന്ന് ഏറ്റു പറഞ്ഞ് ടിനി ടോം ലൈവില്‍ എത്തിയത് . ‘ പോസ്റ്റ് തെറ്റിദ്ധരിക്കപ്പെടുമെന്ന് അറിഞ്ഞിരുന്നില്ല. ഒരു നാട്ടില്‍ നടന്ന സംഭവത്തെ കുറിച്ചായിരുന്നു പോസ്റ്റ്. പണ്ടൊരു രാജ്യത്തെ പ്രധാനമന്ത്രിയെ കുറെ ആളുകള്‍ ആക്രമിച്ചതു കാട്ടിയായിരുന്നു പോസ്റ്റ് . അത് ചാനലുകാരും സൈബര്‍ ആളുകളും വേറെ രീതിയില്‍ വളച്ചൊടിച്ചു. ഇപ്പോള്‍ രാജ്യത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ചും ഞാന്‍ പഠിച്ചുകൊണ്ടിരിക്കുന്നേ ഒള്ളൂ.’ എന്നാണ് ടിനിയുടെ ഭാഷ്യം.

അതേസമയം ഫേസ് ബുക്കിലൂടെ പ്രധാനമന്ത്രിയെ വധിക്കാന്‍ ടിനി ടോം ആഹ്വാനം ചെയ്തതായാണ് പരാതി നൽകിയിരിക്കുന്നത്. ടിനി ടോമിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ് എടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.ഇതിനിടെ കേരളത്തിന് പുറത്തും വിവിധ സംസ്ഥാനങ്ങളിൽ കേസ് കൊടുക്കുമെന്നാണ് ബിജെപി പ്രവർത്തകർ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button